എന്‍ കെ പ്രേമചന്ദ്രന്‍ പരനാറി തന്നെ, നിലപാടില്‍ മാറ്റമില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രേമചന്ദ്രനെതിരെ താന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പിണറായി വിജയന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചു. എന്‍ കെ പ്രേമചന്ദ്രനെതിരായ പിണറായി വിജയന്‍റെ പരനാറി പ്രയോഗം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം എ ബേബിയുടെ തെരഞ്ഞെടുപ്പ് […]

തൃപ്പൂണിത്തുറയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള യുടെ ആഭിമുഖ്യത്തില്‍ ‘ഭിക്ഷാടന വിമുക്ത കേരളം’ ഒപ്പ് ശേഖരണ കാമ്പയിന്‍റെ ജില്ലാ തല ഉദ്ഘാടനവും, കുട്ടികള്‍ക്കായുള്ള സൗജന്യ കൗണ്‍ലിംഗ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നടന്നു. എ ഇ ഒ  അജിത്ത് പ്രസാദ് തമ്പി ചടങ്ങിന്‍റെ  ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.   പ്രശസ്ത സിനിമാ- ടെലിവിഷന്‍ താരം കെ.കെ.സുധാകരന്‍ ഒപ്പു ശേഖരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് വി. ആര്‍. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.              […]

തൃപ്പൂണിത്തുറയില്‍ തെരുവുനായ ശല്യം രൂക്ഷം; 11 പേര്‍ക്ക് കടിയേറ്റു

കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. നാല് നായകള്‍ ഓടിച്ചിട്ട് കടിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ നാലുവയസ്സുള്ള കുട്ടിയും, പ്രായമായവരുമുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട ജവഹര്‍ റോഡ്, അയ്യങ്കാളി റോഡ്, മരട് നഗരസഭയിലെ ഇഞ്ചക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്.  കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത് വീടിനുള്ളില്‍ കയറിയാണ്, ഒരു വയോധികയുടെ മാറിടത്തിലും കടിയേറ്റിട്ടുണ്ട്. കടിയേറ്റവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍, മരുന്നില്ലാത്തതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ എറണാകുളം ജനറലാശുപത്രിയിലേയ്ക്ക് […]