എസ് ദുര്‍ഗയ്ക്ക് പച്ചക്കൊടി; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന സമിതി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.  ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. നേരത്തെ സെക്സി ദുര്‍ഗ എന്നു പേരിട്ട ചിത്രത്തിന് ഈ കാരണം കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെയാണ് എസ് ദുര്‍ഗ വിവാദമായത്. പിന്നീട്  ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ എസ് എന്ന […]

എസ് ദുര്‍ഗ്ഗയ്ക്ക് പച്ചക്കൊടി

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ്ഗയ്ക്ക് നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ അനുമതി. മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചിത്രം  നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍   ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് മറാത്തി സംവിധായകന്‍ രവി ജാദവിന്‍റെ  ‘ന്യൂഡും’ പിന്‍വലിച്ചിരുന്നു. ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ജൂറി തലവന്‍ സുജോയ് ഘോഷ് നേരത്തെ രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സനല്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.