എസ് ദുര്‍ഗ്ഗയ്ക്ക് പച്ചക്കൊടി

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ്ഗയ്ക്ക് നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ അനുമതി. മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ചിത്രം  നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍   ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് മറാത്തി സംവിധായകന്‍ രവി ജാദവിന്‍റെ  ‘ന്യൂഡും’ പിന്‍വലിച്ചിരുന്നു.

ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ജൂറി തലവന്‍ സുജോയ് ഘോഷ് നേരത്തെ രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സനല്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

prp

Related posts

Leave a Reply

*