ഐ. എഫ്‌. എഫ്‌. ഐയില്‍ പാര്‍വതി മികച്ച നടി

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള നടി പാര്‍വതി മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു മലയാളി ഐ.എഫ്‌.എഫ്‌.ഐയില്‍ അവാര്‍ഡ് നേടുന്നത്.

എസ് ദുര്‍ഗ്ഗയ്ക്ക് പച്ചക്കൊടി

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ്ഗയ്ക്ക് നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ അനുമതി. മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചിത്രം  നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍   ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് മറാത്തി സംവിധായകന്‍ രവി ജാദവിന്‍റെ  ‘ന്യൂഡും’ പിന്‍വലിച്ചിരുന്നു. ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ജൂറി തലവന്‍ സുജോയ് ഘോഷ് നേരത്തെ രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സനല്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.  

രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി സ്ഥാനത്തുനിന്ന്‍ ഒരാള്‍ കൂടി ഒഴിഞ്ഞു

പനാജി: ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജി വെച്ചതിനു പിന്നാലെ ജൂറി അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുര്‍ഗ, നൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍ നിന്ന് കേന്ദ്രവാര്‍ത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ   സുജോയ് ഘോഷ് രാജിവെച്ചത്. ഇവ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച്‌ അസ്രാണി  കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പെട്ടന്നുണ്ടായ കൊഴിഞ്ഞുപോക്ക് രാജ്യാന്തര […]

ഗോവ ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചു; കാരണം 2 സിനിമകള്‍ ഒഴിവാക്കിയത്

ന്യൂഡല്‍ഹി: ഗോവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ  തലപ്പത്തുനിന്നും സംവിധായകന്‍ സുജോയ് ഘോഷ് രാജിവെച്ചു. ഫെസ്റ്റിവല്‍ ജൂറി പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തയച്ച ലിസ്റ്റില്‍നിന്നും വാര്‍ത്താ വിനിമയ മന്ത്രാലയം രണ്ട് സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ജൂറി ചെയര്‍മാനായ അദ്ദേഹത്തിന്‍റെ രാജി. സനല്‍കുമാര്‍ ശശീധരന്‍റെ മലയാള സിനിമ  സെക്സി ദുര്‍ഗ, രവി ജാദവിന്‍റെ  മറാത്തി സിനിമ ന്യൂഡ് എന്നിവയാണ് ഒഴിവാക്കിയത്. പ്രദര്‍ശനത്തിനുള്ള സിനിമ തെരഞ്ഞെടുത്ത ജൂറിയുടെ തലപ്പത്തും സുജോയ് ഘോഷായിരുന്നു   നവംബര്‍ 20 മുതല്‍ 28 വരെയാണ്   48ാമത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. റോട്ടര്‍ഡാം […]