രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി സ്ഥാനത്തുനിന്ന്‍ ഒരാള്‍ കൂടി ഒഴിഞ്ഞു

പനാജി: ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജി വെച്ചതിനു പിന്നാലെ ജൂറി അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്.

ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുര്‍ഗ, നൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍ നിന്ന് കേന്ദ്രവാര്‍ത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ   സുജോയ് ഘോഷ് രാജിവെച്ചത്.

ഇവ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച്‌ അസ്രാണി  കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പെട്ടന്നുണ്ടായ കൊഴിഞ്ഞുപോക്ക് രാജ്യാന്തര ചലച്ചിത്രോത്സവത്തെ വിവാദത്തിലാക്കിയിരിക്കുകയാണ്.

 

 

prp

Related posts

Leave a Reply

*