ഗോവ ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചു; കാരണം 2 സിനിമകള്‍ ഒഴിവാക്കിയത്

ന്യൂഡല്‍ഹി: ഗോവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ  തലപ്പത്തുനിന്നും സംവിധായകന്‍ സുജോയ് ഘോഷ് രാജിവെച്ചു. ഫെസ്റ്റിവല്‍ ജൂറി പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തയച്ച ലിസ്റ്റില്‍നിന്നും വാര്‍ത്താ വിനിമയ മന്ത്രാലയം രണ്ട് സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ജൂറി ചെയര്‍മാനായ അദ്ദേഹത്തിന്‍റെ രാജി.

സനല്‍കുമാര്‍ ശശീധരന്‍റെ മലയാള സിനിമ  സെക്സി ദുര്‍ഗ, രവി ജാദവിന്‍റെ  മറാത്തി സിനിമ ന്യൂഡ് എന്നിവയാണ് ഒഴിവാക്കിയത്. പ്രദര്‍ശനത്തിനുള്ള സിനിമ തെരഞ്ഞെടുത്ത ജൂറിയുടെ തലപ്പത്തും സുജോയ് ഘോഷായിരുന്നു   നവംബര്‍ 20 മുതല്‍ 28 വരെയാണ്   48ാമത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

റോട്ടര്‍ഡാം ഫിലം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ സിനിമയാണ് സെക്സി ദുര്‍ഗ്ഗ. ഫിലം ഫെസ്റ്റിവലില്‍ നിന്ന സിനിമ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് സനല്‍കുമാര്‍ ശശീധരന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*