രാജിയാണ് ഉചിതം; തോമസ്‌ ചാണ്ടിയോട് നിലപാട് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചന. ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര നേതൃത്വവുമായി ആലോചിച്ച്‌ കാര്യങ്ങള്‍ അറിയിക്കാമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു. അതോടെ രാജിയില്‍ തീരുമാനം ഉച്ചയ്ക്ക് മുമ്പ്  ഉണ്ടാകുമെന്നാണ് സൂചന.

ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന പാര്‍ട്ടി സം​സ്​​ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ട്ടെ എന്ന നി​ല​പാ​ടാ​ണ്​ പീ​താം​ബ​ര​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​നോ​ട്​ മു​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന​ട​ക്കം ശ​ക്തമാ​യ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ചിരുന്നു.​​ കേ​​ന്ദ്ര നി​ല​പാ​ട്​ വ​രു​ന്ന​തി​ന്​ മുമ്പു​ ​​ത​ന്നെ തീ​രു​മാ​നം വേ​ണ​മെ​ന്ന്​ വൈ​കീ​​ട്ട്​ ന​ട​ന്ന സം​സ്​​ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലും പ​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.
തു​ട​ര്‍​ന്നാ​ണ്​ പീ​താം​ബ​ര​ന്‍ ഇന്ന് രാ​വി​ലെ ഒ​മ്പതി​ന്​ മു​ഖ്യ​മ​ന്ത്രി​യെ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ​യും കാ​ണാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​ജി വേ​ണ​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടെ​ങ്കി​ല്‍ കൂടുത​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക്​ നി​ല്‍​ക്കാ​തെ മ​ന്ത്രി​യോ​ട്​ രാ​ജി ആ​വ​ശ്യ​പ്പെ​ടാന്‍ പീതാം​ബ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ്​ യോ​ഗം പി​രി​ഞ്ഞ​ത്.

prp

Related posts

Leave a Reply

*