തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടിലേക്ക്. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്.

ഇതോടെ തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജി വെക്കേണ്ടതിന്‍റെ അനിവാര്യത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു തോമസ് ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*