ലോകത്തുതന്നെ അത്യപൂര്‍വമായ സംഭവം; കോഴിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളും, പീഡനങ്ങളും പതിവു കാഴ്ചയാണ്. എന്നാല്‍ ലൈംഗിക ആസക്തി തീര്‍ക്കുന്നത് മൃഗങ്ങളോടായാലോ. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം പാകിസ്താനില്‍ നടന്നത്.

പിടക്കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന പരാതിയില്‍ പതിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് ഈ  കൃത്യത്തിനു പിന്നില്‍. അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം. അന്‍സാര്‍ തന്‍റെ  പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി. സംഭവത്തിന് തന്‍റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്സാക്ഷികളാണെന്നും അദ്ദേഹം  പരാതിയില്‍ പറയുന്നുണ്ട്.

പീഡനം സ്ഥിരീകരിക്കാനായി പോലീസ് കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും ലൈംഗീക മോഹം അടക്കാനാവാത്തതു കൊണ്ടാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നാണ് നല്‍കുന്ന  ന്യായീകരണമെന്നും പോലീസ് പറഞ്ഞു.

 

 

 

prp

Related posts

Leave a Reply

*