യു​വ​തി​യെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തിയതായി പരാതി

യു​വ​തി​യെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തിയതായി പരാതി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നും ഡ്രൈ​വ​റും ചേ​ര്‍​ന്ന് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യാണ് പരാതി.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ക്കി ത​ന്‍​ജ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ ജെ​യി​നും ചേ​ര്‍​ന്നാ​ണ് യു​വ​തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യി​രു​ന്നു സം​ഭ​വം.ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയിരുന്നു .എന്നാൽ പരാതിക്ക് പിന്നാലെ യുവതിയെ നിർബന്ധപൂർവ്വം ജെ​യി​നെ വി​വാ​ഹം ക​ഴി​പ്പി​ച്ചു.

ആ​റ് മാ​സ​ത്തി​നു​ശേ​ഷം ജെ​യി​ന്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും ഇ​പ്പോ​ള്‍ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പോ​ലീ​സി​ല്‍ വീ​ണ്ടും പ​രാ​തി നൽകുകയായിരുന്നു.യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

prp

Related posts

Leave a Reply

*