‘തല്‍ക്കാലം പോകുന്നു’; രാജി സന്നദ്ധത അറിയിച്ച് തോമസ്‌ ചാണ്ടി

​തിരുവനന്തപുരം: ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഒടുവില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് തോമസ്‌ ചാണ്ടി അറിയിച്ചു. കുറച്ചു മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ്   ഉപാധികളോടെ രാജിവെക്കാമെന്ന് അദ്ദേഹം അറിയിച്ചത്.

മുന്നണി ഒന്നടങ്കം രാജി ആവശ്യം ഉന്നയിച്ച്‌ രംഗത്ത് വന്നതോടെ മറ്റ് പോംവഴികളൊന്നുമില്ലാതെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അനുകൂല വിധി ഉണ്ടായാല്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ചാണ്ടിയുടെ രാജിയെ ചൊല്ലി ഇന്ന് രാവിലെ എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തത്കാലം മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാമെന്ന്  അദ്ദേഹം അറിയിച്ചത്.

prp

Related posts

Leave a Reply

*