തോമസ് ചാണ്ടിയുടെ കേസ് ലിസ്റ്റില്‍ ചേര്‍ത്തില്ല; രാജിസ്​ട്രാര്‍ക്ക്​ ഹൈകോടതിയു​ടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി ലിസ്റ്റില്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ചിന്‍റെ രൂക്ഷ വിമര്‍ശനം. ഇത്തരം പ്രവണത വച്ചു പുറപ്പിക്കാനാവില്ലെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരോട് കോടതി ചേംബറില്‍ ഹാജരാവാന്‍ സിംഗില്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിലം നികത്തിയതുമായി ബന്ധപ്പെട്ട കേസിന്‍റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയാണ് ലിസ്റ്റില്‍ ചേര്‍ക്കാതിരുന്നത്. കേസ് 1.45 ന് പരിഗണിക്കും.

prp

Related posts

Leave a Reply

*