കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തിൽ സംശയമില്ലെന്നു സുപ്രീം കോടതി. കേസുകൾ വിവിധ ബെഞ്ചുകൾക്കു വീതംവച്ചു നൽകുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ബെഞ്ചുകൾക്കു കേസുകൾ നൽകേണ്ടതു കൊളീജിയം ആണെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി.

സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത ആവശ്യപ്പെട്ടാണു മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ഹർജി നൽകിയത്. ഭരണഘടനയിൽ ചീഫ് ജസ്റ്റിസി അധികാരം നിർവചിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.കെ. സിക്രിയാണ് വിധി പറഞ്ഞത്.

ശാന്തിഭൂഷ ഹർജിയിൽ‍ ചീഫ് ജസ്റ്റിസിനെയും എതിർകക്ഷിയാക്കിയിരുന്നു. മകൻ പ്രശാന്ത് ഭൂഷൺ മുഖേനയാണു ശാന്തിഭൂഷൺ ഹർജി നൽകിയത്. ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നാലു മുതിർന്ന ജഡ്ജിമാർ അധികാര ദുർവിനിയോഗം ആരോപിച്ചിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ കെ.കെ. വേണുഗോപാലിനോടും അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. താൻ അധ്യക്ഷനായ ബെഞ്ച് മുൻപാകെ ഹർജി പരാമർശിക്കുന്നതു ജസ്റ്റിസ് ചെലമേശ്വർ തടഞ്ഞിരുന്നു.

prp

Related posts

Leave a Reply

*