തോമസ് ചാണ്ടിയുടെ കേസ് ലിസ്റ്റില്‍ ചേര്‍ത്തില്ല; രാജിസ്​ട്രാര്‍ക്ക്​ ഹൈകോടതിയു​ടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി ലിസ്റ്റില്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ചിന്‍റെ രൂക്ഷ വിമര്‍ശനം. ഇത്തരം പ്രവണത വച്ചു പുറപ്പിക്കാനാവില്ലെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരോട് കോടതി ചേംബറില്‍ ഹാജരാവാന്‍ സിംഗില്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിലം നികത്തിയതുമായി […]

തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവ്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്സ് വിജിലന്‍സിന്‍റെതാണ് ഉത്തരവ്.  കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തെരെഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150കോടിയെ കുറിച്ചാണ് അന്വേഷണം.      അതേസമയം മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്. […]

തോമസ്‌ ചാണ്ടിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കായൽ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ എസ്എ ബോബ്ഡേ, നാഗേശ്വർ റാവു എന്നിവരങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിമാരായ  എം കാൻവീൽക്കർ, അഭയ് മനോഹർ സപ്രേ, കുര്യൻ ജേസഫ് എന്നിവര്‍ തുടര്‍ച്ചയായി പിന്മാറിയിരുന്നു. അതിന്ശേഷമാണ് ഈ കേസ് ജസ്റ്റിസ് എസ്എ ബോബ്ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്. ഹൈക്കോടതി വിധിയും പരാമർശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകർ കോടതിയില്‍ വാദിക്കുക എന്നാണ് […]

തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് സംഘത്തെ മാറ്റി

തിരുവനന്തപുരം: രാജിവെച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. വലിയകുളം – സീറോ ജെട്ടി റോഡ് നിര്‍മ്മാണ ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. മുമ്പ് കേസ് അന്വേഷിച്ച കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ ആരും തന്നെ പുതിയ സംഘത്തിലില്ല. തിരുവനന്തപുരം യൂണിറ്റായിരിക്കും ഇനി അന്വേഷണം നടത്തുക. തോമസ് ചാണ്ടിക്കെതിരായ ക്രമക്കേടില്‍ കേസെടുക്കണമെന്ന് ആദ്യ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വിജിലന്‍സിനെ മാറ്റിയുള്ള ഈ പുതിയ നീക്കം കേസ് അട്ടിമറിക്കാനാണെന്നും ആക്ഷേപമുണ്ട്. […]

തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കോട്ടയം: തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ കേസെടുക്കണമെന്ന ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കോട്ട​യം വി​ജി​ല​ന്‍​സ്​ എ​സ്.​​പി​യു​ടെ​ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി. തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ല​പ്പു​ഴ​യി​ലെ ലേ​ക് പാ​ല​സ്​ റി​സോ​ര്‍​ട്ടി​ലേ​ക്ക് റോ​ഡ് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി​യും അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗ​വും ന​ട​ത്തി​യെ​ന്നു​കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി സുഭാ​ഷ് എം. ​തീ​ക്കാ​ട​ന്‍ ന​ല്‍​കി​യി​രു​ന്ന പ​രാ​തി​യി​ല്‍ ന​വം​ബ​ര്‍ നാ​ലി​നാ​ണ്​ കോ​ട്ട​യം വി​ജി​ല​ന്‍​സ്​ കോ​ട​തി ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍, കേ​സി​ലു​ള്‍​പ്പെ​ട്ട ചി​ല […]

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി സമര്‍പ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും […]

സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ പിണറായി വിജയന്‍

ന്യൂഡല്‍ഹി: മന്ത്രസഭാ യോഗത്തില്‍ നിന്ന്​ വിട്ടുനിന്ന സി.പി.​എെ നിലപാടില്‍ സി.പി.എം അവെയ്​ലബിള്‍ പി.ബിയില്‍ രൂക്ഷ വിമര്‍ശനം. ​സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബിയില്‍ പറഞ്ഞു. സി.പി.​യുടെ വിമര്‍ശനങ്ങള്‍ക്ക്​ മറുപടി കൊടുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെ യോഗം ചുമതലപ്പെടുത്തി. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, […]

മുഖ്യമന്ത്രിക്ക് ജോലി ഭാരം; തോമസ്‌ ചാണ്ടിയുടെ വകുപ്പുകള്‍ കൂടി ഏറ്റെടുക്കും

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്തി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും അധിക ജോലിഭാരം. നേരത്തേ ഉണ്ടായിരുന്ന 26 വകുപ്പുകള്‍ക്കു പുറമേ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണു ഭരിച്ചിരുന്നത്. മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നു വ്യവസായ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് എ.സി.മൊയ്തീനു കൈമാറി. മന്ത്രി […]

ഒടുവില്‍ രാജി; തോമസ് ചാണ്ടി ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. ഇനിയും മന്ത്രിയായി തുടരാന്‍ താനില്ലെന്ന് ചാണ്ടി വ്യക്തമാക്കി. അതേസമയം രാജിക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയില്‍ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഒൗദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമായിട്ടില്ല, രാജി സംബന്ധിച്ച്‌ എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ മാസറ്റര്‍ പ്രഖ്യാപനം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷന്‍ […]

‘തല്‍ക്കാലം പോകുന്നു’; രാജി സന്നദ്ധത അറിയിച്ച് തോമസ്‌ ചാണ്ടി

​തിരുവനന്തപുരം: ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഒടുവില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് തോമസ്‌ ചാണ്ടി അറിയിച്ചു. കുറച്ചു മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ്   ഉപാധികളോടെ രാജിവെക്കാമെന്ന് അദ്ദേഹം അറിയിച്ചത്. മുന്നണി ഒന്നടങ്കം രാജി ആവശ്യം ഉന്നയിച്ച്‌ രംഗത്ത് വന്നതോടെ മറ്റ് പോംവഴികളൊന്നുമില്ലാതെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അനുകൂല വിധി ഉണ്ടായാല്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന […]