തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവ്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്സ് വിജിലന്‍സിന്‍റെതാണ് ഉത്തരവ്.  കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തെരെഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150കോടിയെ കുറിച്ചാണ് അന്വേഷണം.

     അതേസമയം മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്.

       നിലം നികത്താനായി നാല്​ ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ്​ തൂണുകളും സ്ലാബുകളുമാണ്​ നീക്കിയത്​. നികത്താനായി ഉപയോഗിച്ച മണ്ണും ജെ.സി.ബി ഉപയോഗിച്ച്‌​ നീക്കം ചെയ്​തിട്ടുണ്ട്​. കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കയ്യേറിയുമാണ് തോമസ് ചാണ്ടി ഇവിടെ നിയമലംഘിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*