നര്‍മ മുഹൂര്‍ത്തങ്ങളുമായി ‘സുന്നത് കല്യാണം’ യൂട്യൂബില്‍ വൈറല്‍

കൊച്ചി: മാമുക്കോയ അഭിനയിച്ച ‘സുന്നത് കല്യാണം’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ജയകൃഷ്ണന്‍, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രധാന കഥാപാത്രത്തിന്‍റെ  ശബ്ദരൂപത്തില്‍ സൈജു ഗോവിന്ദ് കുറുപ്പും ചിത്രത്തിന്റെ ഭാഗമാണ്. ഒരു മുസ്ലിം കുടുംബത്തില്‍ സുന്നത് കല്യാണം ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം. രണ്ടു ദിവസം തികയും മുമ്ബേ ഒരു ലക്ഷം വ്യൂസ് നേടി യൂട്യൂബില്‍ ഇപ്പോള്‍ ചിത്രം ഹിറ്റാണ്.

അന്‍സല്‍ ഓറഞ്ച് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. സന്തോഷ് അനിമ ഛായാഗ്രഹണവും ജീവന്‍ ശങ്കര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. റിനു റസാഖ് ആലപിച്ച ‘നിലാവും മാഞ്ഞക്കണ്’ എന്ന പ്രേമഗാനവും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഫൗസ്യ അബൂബക്കറാണ്.

വിമല്‍ നാസറും റെനീഷ് ബഷീറും ചേര്‍ന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക് കുന്നത്. ശിഹാബ് സൈത്, സാദിഖ് മുഹമ്മദ്, മായീന്‍കുട്ടി, തമീം മുഹമ്മദ്, യൂസഫ് മുഹമ്മദ്, ഹന്‍സാല്‍ കെ കെ എന്നിവര്‍ ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിട്ടുള് ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

Related posts

Leave a Reply

*