ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീന്‍ യു ചിത്രമെന്ന്; ഈശോയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. പട്ടരുടെ മട്ടൺ കറി എന്ന സിനിമപേര് ബ്രാഹ്മണ സഭയെ അവഹേളിക്കുന്ന തരത്തിൽ ഉള്ളതാണ് എന്നതിനാൽ പട്ടരുടെ മട്ടൺ കറി എന്ന് പേര് മാറ്റണം എന്നുപറഞ്ഞ് നിരവതി പോസ്റ്റ്‌ കളും സൈബർ അക്രമണങ്ങളും അതിന്റെ സംഘടകർക്ക് നേർ ഉണ്ടായിരുന്നു.അതെ തുടർന്ന് പട്ടരുടെ മട്ടൺ കറി എന്ന് മാറ്റി “ പട്ടണത്തിലെ മട്ടൺ കറി ” എന്ന് ആക്കുക […]

നിങ്ങൾ കല്യാണം കഴിഞ്ഞ ഒരു പുരുഷൻ ആണെങ്കിൽ കഴിയുമെങ്കിൽ ഈ സിനിമ കാണരുത്. video link

സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ത്മുൻപ് ചിത്രത്തിന്റെ പേര് ബ്രഹ്മാണന്മാരെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ബ്രാഹ്മണ സഭ മുന്നോട്ടു വന്നിരുന്നു. ഇതേ തുടർന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന് മികച്ച പ്രീതികരണം ആണ് ലഭിക്കുന്നത്,അര്‍ജുന്‍ ബാബു തിരക്കഥയെഴുതി […]

‘ഇതുകൊണ്ടാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത്’; ‘കുട്ടിച്ചന്‍’ വൈറലാകുന്നു- video

പ്രായം തളര്‍ത്തിയ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ‘കുട്ടിച്ചന്‍’. നടന്‍ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കുട്ടിച്ചന്‍ പ്രേക്ഷക ശ്രദ്ധനേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു നാണയത്തിന്‍റെ ഇരു വശങ്ങള്‍ പോലെ പ്രണത്തിന്‍റെയും സൗഹൃദത്തിന്‍റെയും വ്യത്യസ്തമായ മുഖങ്ങളാണ് കുട്ടിച്ചനിലൂടെ തുറന്ന് കാട്ടുന്നത്. രോഗാവസ്ഥയില്‍ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്ന ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. കുട്ടിച്ചനെ ഒരു രംഗത്തില്‍ പോലും ഹ്രസ്വചിത്രത്തില്‍ കാണിക്കുന്നില്ല. എങ്കിലും ആദ്യം മുതല്‍ അവസാനവരെ ഇദ്ദേഹത്തിന്‍റെ […]

പ്രണയദിനത്തില്‍ ഒരു അഡാര്‍ പ്രൊപോസല്‍; താടി പോയ പ്രണയകഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: പ്രണയദിനത്തില്‍ ഒരു തകര്‍പ്പന്‍ പ്രൊപ്പോസലിന്‍റെ കഥ വൈറല്‍. ഒരു അഡാര്‍ പ്രൊപ്പോസല്‍, താടി പോയ പ്രണയകഥ എന്ന ഹ്രസ്വചിത്രം സോഷ്യല്‍മീഡിയയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. പ്രണയം തുറന്നുപറയാന്‍ പോകുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്‍റിടുന്നവര്‍ക്ക് മുന്നറിയിപ്പുമായി അന്‍സിബയുടെ ഹ്രസ്വചിത്രം

സമൂഹമാധ്യമങ്ങളില്‍ അശ്ലീലകമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പാവുകയാണ് ‘എ ലൈവ് സ്റ്റോറി’ എന്ന ഹ്രസ്വചിത്രം. നടിയും അവതാരകയുമായ അന്‍സിബ ഹസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫെയ്‌സ് ബുക്ക് ലൈവിനിടെ ലയ എന്ന കഥാപാത്രം നേരിടുന്ന മോശം അനുഭവങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ഹ്രസ്വചിത്രം പറയുന്നത്. ഗിന്നസ് പക്രുവാണ് ചിത്രം പുറത്തിറക്കിയത്. തന്‍റെ  ജീവിതത്തിലുണ്ടായ ദുരനുഭവം തന്നെയാണ് സിനിമയ്ക്ക് പ്രമേയമായതെന്ന് അന്‍സിബ പറയുന്നു. ഒരു ഒഫീഷ്യല്‍ ലൈവ് വീഡിയോയ്ക്കിടെയായിരുന്നു മോശം കമന്‍റ് വന്നത്. അന്ന് വല്ലാതെ അസ്വസ്ഥയായി, പക്ഷെ ഷൂട്ട് നടക്കുന്നതിനാല്‍ […]

നര്‍മ മുഹൂര്‍ത്തങ്ങളുമായി ‘സുന്നത് കല്യാണം’ യൂട്യൂബില്‍ വൈറല്‍

കൊച്ചി: മാമുക്കോയ അഭിനയിച്ച ‘സുന്നത് കല്യാണം’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ജയകൃഷ്ണന്‍, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്‍റെ  ശബ്ദരൂപത്തില്‍ സൈജു ഗോവിന്ദ് കുറുപ്പും ചിത്രത്തിന്റെ ഭാഗമാണ്. ഒരു മുസ്ലിം കുടുംബത്തില്‍ സുന്നത് കല്യാണം ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം. രണ്ടു ദിവസം തികയും മുമ്ബേ ഒരു ലക്ഷം വ്യൂസ് നേടി യൂട്യൂബില്‍ ഇപ്പോള്‍ ചിത്രം ഹിറ്റാണ്. അന്‍സല്‍ ഓറഞ്ച് കഥയെഴുതി […]

കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മ; സത്യാവസ്ഥ എന്ത്

പാലക്കാട്: കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റിലേക്ക് വീഴുന്ന ദാരുണ ദൃശ്യങ്ങള്‍ മലയാളി ഞെട്ടലോടെയാണ് കണ്ടത്. പുതു തലമുറയുടെ സെല്‍ഫി ഭ്രമമാണ് വീട്ടമ്മയുടെ ദുരനുഭവത്തിന് കാരണമെന്നൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. ആലപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് അപകടത്തില്‍ പെട്ടതെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി വീട്ടമ്മ തന്നെ രംഗത്തെത്തി. ‘അപകടത്തില്‍ പെട്ട’ അമ്മൂമ്മ പാലക്കാട് വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയപ്പോള്‍ ഇത് കണ്ടവര്‍ ശരിക്കും ഞെട്ടി. സംഭവം അപകടമല്ലെന്നും സ്വന്തം സിനിമയുടെ പ്രചാരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ […]

വനിതകള്‍ക്ക് ആദരവുമായി ‘വുമണ്‍സ് ഡേ’ ഹ്രസ്വചിത്രം -VIDEO

മിക്ക യാത്രകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ചലച്ചിത്ര സംവിധായകന്‍ ബേസില്‍ മാത്യു സംവിധാനം ചെയ്ത ഹ്രസ്വചിത്രം വുമണ്‍സ് ഡെ ശ്രദ്ധേയമാകുന്നു. യുട്യുബില്‍ മാത്രം വുമണ്‍സ് ഡെ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. സമൂഹത്തിലെ ഓരോ സ്ത്രീകളുടെയും പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് വുമണ്‍സ് ഡെ എന്ന ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. കൊളേജില്‍ നിന്നും ബസ്സില്‍ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചലച്ചിത്ര സംവിധായകന്‍ കൂടെയായ ബേസില്‍ മാത്യുവാണ് ചിത്രത്തിന്‍റെ രചനയും, സംവിധാനവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത്. […]

‘മാ’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പതിനഞ്ച് വയസ്സുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഒരു അമ്മ എന്ത് ചെയ്യും. അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരു തെറ്റില്‍ മകളുടെ സ്വാതന്ത്രത്തിന്‍റെ  ചിറകുകള്‍ എന്നെന്നേക്കുമായി അരിഞ്ഞു കളയുന്ന അമ്മമാരെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ വ്യത്യസ്തയായ ഒരു അമ്മയെ ചിത്രീകരിച്ചിരിക്കുകയാണ് സര്‍ജുന്‍ കെഎം തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ‘മാ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ.   മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും പ്രതികരിക്കുന്നതുപോലെ ആ അമ്മയും മകളെ അടിക്കുകയും പോയി മരിക്കു എന്ന്‍ പറയുകയും ചെയ്യുന്നുണ്ടെങ്കിലും മകള്‍ക്കൊപ്പം നിന്ന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന […]

പ്രണയം പറയുന്ന ‘അന്ന’ സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിക്കുന്നു

റൊമാന്‍റിക് ഹ്രസ്വചിത്രം ‘അന്ന’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എല്‍ദോസ് ലോമി കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രത്തില്‍ ടിനു ബേസില്‍ പോളും ജെയ്മി അഫ്സലുമാണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണാം. ഉണ്ണി അഭിജിത്ത്, മഹേഷ് എസ് ആര്‍, പ്രഭു കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും ബിബിന്‍ പോള്‍ സാമുവല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഷിയാദ് കബീറാണ്. മദര്‍ഹുഡ് ഫിലിംസിന്‍റെ  ബാനറില്‍ ടിനു ബേസില്‍ പോളും എല്‍ദോസ് ലോമിയുമാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.