സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്‍റിടുന്നവര്‍ക്ക് മുന്നറിയിപ്പുമായി അന്‍സിബയുടെ ഹ്രസ്വചിത്രം

സമൂഹമാധ്യമങ്ങളില്‍ അശ്ലീലകമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പാവുകയാണ് ‘എ ലൈവ് സ്റ്റോറി’ എന്ന ഹ്രസ്വചിത്രം. നടിയും അവതാരകയുമായ അന്‍സിബ ഹസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് ലൈവിനിടെ ലയ എന്ന കഥാപാത്രം നേരിടുന്ന മോശം അനുഭവങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ഹ്രസ്വചിത്രം പറയുന്നത്. ഗിന്നസ് പക്രുവാണ് ചിത്രം പുറത്തിറക്കിയത്.

തന്‍റെ  ജീവിതത്തിലുണ്ടായ ദുരനുഭവം തന്നെയാണ് സിനിമയ്ക്ക് പ്രമേയമായതെന്ന് അന്‍സിബ പറയുന്നു. ഒരു ഒഫീഷ്യല്‍ ലൈവ് വീഡിയോയ്ക്കിടെയായിരുന്നു മോശം കമന്‍റ് വന്നത്. അന്ന് വല്ലാതെ അസ്വസ്ഥയായി, പക്ഷെ ഷൂട്ട് നടക്കുന്നതിനാല്‍ മുഖത്ത് കാണിക്കാനും സാധിക്കുമായിരുന്നില്ല. പിന്നീട് മോശം കമന്‍റയച്ചയാളുടെ ഐഡി ഒറിജിനലാണെന്ന് വെരിഫൈ ചെയ്ത ശേഷം അയാളോട് ഇതിനെപ്പറ്റി   ചോദിച്ചു.

അയാളത് നിഷേധിച്ചു. അയോളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. അവരോട് എന്നെ അറിയുമോയെന്ന് ചോദിച്ചു. വലിയ ഇഷ്ടമുള്ള ആര്‍ടിസ്റ്റാണെന്ന് മറുപടി പറഞ്ഞു. എന്നിട്ടാണ് അവരോട് കാര്യം പറഞ്ഞത്. അത് വരെ സന്തോഷത്തോടെ സംസാരിച്ചിരുന്ന ചേച്ചി പിന്നെ മിണ്ടിയില്ല. ആ ചേച്ചിയെ ഓര്‍ത്തുമാത്രമാണ് അന്ന് ഫോണ്‍ വെച്ചത്.

അന്ന ഞാന്‍ ചിന്തിച്ചിരുന്നു, ഇത് പോലെ സംഭവമുണ്ടാകുമ്പോള്‍ ഒരു നടി നേരിട്ട് അയാളുടെ വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന്. അതാണ് ഇപ്പോള്‍ ഹ്രസ്വചിത്രത്തിന്‍റെ രൂപത്തിലാക്കിയത്.’-അന്‍സിബ പറയുന്നു.

Related posts

Leave a Reply

*