റൊമാന്‍റിക് ഹ്രസ്വചിത്രം ‘അന്ന’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എല്‍ദോസ് ലോമി കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രത്തില്‍ ടിനു ബേസില്‍ പോളും ജെയ്മി അഫ്സലുമാണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണാം.
ഉണ്ണി അഭിജിത്ത്, മഹേഷ് എസ് ആര്‍, പ്രഭു കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും ബിബിന്‍ പോള്‍ സാമുവല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഷിയാദ് കബീറാണ്.
മദര്‍ഹുഡ് ഫിലിംസിന്‍റെ ബാനറില്‍ ടിനു ബേസില്‍ പോളും എല്‍ദോസ് ലോമിയുമാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

