തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടിലേക്ക്. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജി വെക്കേണ്ടതിന്‍റെ അനിവാര്യത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. കോടതി […]

രാജിയാണ് ഉചിതം; തോമസ്‌ ചാണ്ടിയോട് നിലപാട് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചന. ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച്‌ കാര്യങ്ങള്‍ അറിയിക്കാമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു. അതോടെ രാജിയില്‍ തീരുമാനം ഉച്ചയ്ക്ക് മുമ്പ്  ഉണ്ടാകുമെന്നാണ് സൂചന. ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന പാര്‍ട്ടി സം​സ്​​ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും […]

‘വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ’; തോമസ്‌ ചാണ്ടിക്കെതിരെ ജി.സുധാകരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ  രൂക്ഷ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതു വരെ ചുമക്കാനല്ലേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി മടികാണിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.        സര്‍ക്കാറി​നെതി​രെ തോമസ്​ ചാണ്ടി കോടതിയെ സമീപിച്ചത്​ ബൂര്‍ഷ്വാ രാഷ്​ട്രീയത്തി​​െന്‍റ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ്‌ ചാണ്ടിക്ക് വേണ്ടി ഹാജരാവരുതെന്ന് തന്‍ഖയോട് ഹസ്സന്‍റെ നിര്‍ദേശം

കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് ഹസ്സന്‍ പറഞ്ഞത്. അതേസമയം ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ തന്‍ഖയ്ക്ക്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തന്‍ഖ‍യെ കരിങ്കൊടി കാണിച്ചവരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

തോമസ്‌ ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന നല്‍കി എന്‍സിപി

കൊച്ചി: ഭൂ​​​മികൈ​​​യേ​​​റ്റ ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം […]

ഇടതുമുന്നണി യോഗം നാളെ; തോമസ്‌ ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തം

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ സിപിഎം കയ്യൊഴിഞ്ഞതോടെ തോമസ്  ചാണ്ടിയുടെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം  തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കായല്‍ കയ്യേറ്റവിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നീളില്ലെന്ന് ഏതാണ്ട് വ്യകതമായി. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശവും മന്ത്രിയ്ക്ക് എതിരാണെന്നാണ് സൂചന.  ഇതിനിടെ സ്വയം സ്ഥാനമൊഴിയാനുള്ള ശക്തമായ സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടി. നിയമലംഘനം നടത്തിയ മന്ത്രി പദവിയില്‍ തുടരുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മോശമാണെന്നാണുള്ള വികാരമാണ് സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഐ ആവര്‍ത്തിച്ചു.

തോമസ്‌ ചാണ്ടിയെ സിപിഎം വിടുന്നു; രാജിയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

തിരുവനന്തപുരം:കായല്‍ കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച്‌ തോമസ് ചാണ്ടി തന്നെ തീരുമാനനെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അന്തിമ നിയമോപദേശം കാത്തിരിക്കുകയാണ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ വകുപ്പും. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ വളരെ ഗൗരവത്തോടെയാണ് സിപിഎമ്മും സിപിഐയും കാണുന്നത്. തോമസ് ചാണ്ടിയുടെ ഭാവിയുടെ […]

മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന  സര്‍ക്കാറി​നെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയുണ്ടോ എന്നും കൈയേറ്റത്തില്‍​ സാധാരണക്കാരനോടും ഇതേ നിലപാടാണോയെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ചോദ്യം. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ നടപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. കേസ് നാളെ കോടതി വീണ്ടും പരിശോധിക്കും.

തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ്‌ നിര്‍മ്മാണം; കേസ് ഇന്ന്‍പരിഗണിക്കും

ആലപ്പുഴ: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി. മുന്‍പ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം വിജിലന്‍സ് കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവെച്ചത്.

”കായല്‍ നികത്തിക്കോ. മന്ത്രിയായാലും കേസെടുക്കും” തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അതുകൊണ്ട് തന്നെ നിയമം ലംഘിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി. ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നതെന്ന് തോമസ് ചാണ്ടിയുടെ വെല്ലുവിളി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച്‌ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച്‌ എല്‍.ഡി.എഫിന്‍റെ നയത്തിന് അനുസരിച്ച്‌ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നാണ് വിവരം.