മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന  സര്‍ക്കാറി​നെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയുണ്ടോ എന്നും കൈയേറ്റത്തില്‍​ സാധാരണക്കാരനോടും ഇതേ നിലപാടാണോയെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ചോദ്യം.

തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ നടപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.

കേസ് നാളെ കോടതി വീണ്ടും പരിശോധിക്കും.

prp

Related posts

Leave a Reply

*