തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പാസായത്തിന്‍റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തില്‍ പൊതുകാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്‍റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും പ്രധാനമായും അന്വേഷിക്കുക.
സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

