കിടിലന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ;കൊച്ചിയില്‍ നിന്ന്‍ 1,399 രൂപയ്ക്ക് ബംഗളൂരുവിലേക്ക് പറക്കാം

ന്യൂഡല്‍ഹിതിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചിത കാലത്തേയ്ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര എന്ന വാഗ്ദാനവുമായി  എയര്‍ ഏഷ്യ. 1,299 രൂപ മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. എയര്‍ ഏഷ്യ ഡോട്ട് കോം വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് 1,399 രൂപയാണ് നിരക്ക്. ബംഗളൂരുവില്‍ നിന്ന് കൊച്ചിക്കും ഇതേ നിരക്കില്‍ യാത്ര ചെയ്യാം. 1,399 രൂപയ്ക്ക് ഹൈദരാബാദ് ബംഗളൂരു, 1,499 രൂപയ്ക്ക് ഗുവാഹതി ഇംഫാല്‍, 1,599 രൂപയ്ക്ക് ബഗ്ദോഗ്ര കൊല്‍ക്കത്ത, പൂനെ ബംഗളൂരു, 2999 രൂപയ്ക്ക് ന്യൂഡല്‍ഹി ഗോവ, എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

കൂടാതെ  2399 രൂപയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകളും എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നു. നവംബര്‍ 12 വരെ ബുക്ക് ചെയുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച്‌  ഈ മാസം 6 മുതല്‍ 2018 ഏപ്രില്‍ വരെ യാത്ര  ചെയാവുന്നതാണ്.

prp

Related posts

Leave a Reply

*