വിമാനത്തിനകത്ത് വിലക്കുള്ള സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടു

ദുബൈ: യാത്രക്കാര്‍ക്ക് വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുമതതി ഇല്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടു. യു എ ഇ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്. ജൂണ്‍ മുപ്പത് മുതല്‍ 350 മില്ലി അഥവാ 12 ഔണ്‍സില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയ്യില്‍ കരുതാനാവില്ല. മാത്രവുമല്ല 100 മില്ലിയില്‍ കൂടുതല്‍ മരുന്ന് കൈയ്യിലുണ്ടെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയും വേണം. ഒപ്പം അവ രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവയുമായിരിക്കണം. പെര്‍ഫ്യൂം അധികം അളവില്‍ കൊണ്ടുപോകാനാവില്ല. 20  മീറ്റര്‍ സമചതുരത്തിലുള്ള […]

കിടിലന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ;കൊച്ചിയില്‍ നിന്ന്‍ 1,399 രൂപയ്ക്ക് ബംഗളൂരുവിലേക്ക് പറക്കാം

ന്യൂഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചിത കാലത്തേയ്ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര എന്ന വാഗ്ദാനവുമായി  എയര്‍ ഏഷ്യ. 1,299 രൂപ മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. എയര്‍ ഏഷ്യ ഡോട്ട് കോം വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് 1,399 രൂപയാണ് നിരക്ക്. ബംഗളൂരുവില്‍ നിന്ന് കൊച്ചിക്കും ഇതേ നിരക്കില്‍ യാത്ര ചെയ്യാം. 1,399 രൂപയ്ക്ക് ഹൈദരാബാദ് ബംഗളൂരു, 1,499 രൂപയ്ക്ക് ഗുവാഹതി ഇംഫാല്‍, 1,599 രൂപയ്ക്ക് ബഗ്ദോഗ്ര കൊല്‍ക്കത്ത, പൂനെ ബംഗളൂരു, 2999 രൂപയ്ക്ക് ന്യൂഡല്‍ഹി ഗോവ, എന്നിങ്ങനെയാണ് […]