റെഡ്മി Y1, Y1 Lite മോഡലുകള്‍ ഇന്ന്‍ 12 മണി മുതല്‍ ആമസോണില്‍

ഷവോമിയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഇന്ന്‍ 12 മണി മുതല്‍ ഇത് ആമസോണില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.ഇതിന്‍റെ  വില ആരംഭിക്കുന്നത് 6999 രൂപമുതല്‍ 8999 വരെയാണ്.

Redmi Y1ന്‍റെ  സവിശേഷതകള്‍ മനസിലാക്കാം. 5.5 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്നാപ്ഡ്രാഗന്‍ 435 octa-core പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .3 ജിബിയുടെ റാം, 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ,128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി 3080 mAhന്‍റെ  ബാറ്ററി ലൈഫ് തുടങ്ങിയവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍ . Android Nougat ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം . 13 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമെറായാണ് ഇതിനു നല്‍കിയിരിക്കുന്നത് .

Redmi Y1ന്‍റെ  സവിശേഷതകള്‍ തന്നെയാണ് Redmi Y1 Lite നും ഉള്ളത്.  2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .Snapdragon 425 SoC ന്‍റെ  പ്രോസസറിലാണ് പ്രവര്‍ത്തനം .

prp

Related posts

Leave a Reply

*