ഷവോമി റെഡ്മി നോട്ട് 7 പ്രോ അവതരിപ്പിച്ചു

ഷവോമി റെഡ്മി നോട്ട് 5 പ്രോ, 6 പ്രോ എന്നിവയ്ക്ക് ശേഷം ഇതേ സീരീസിലെ പുതിയ ഫോണായ നോട്ട് 7 പ്രോ അവതരിപ്പിച്ചിരിക്കുകയാണ്. 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്.

2.5 ഡി കര്‍വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. നെപ്റ്റ്യൂൺ ബ്ലൂ, നെബൂല റെഡ്, ക്ലാസിക് സ്പൈസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. യൂണിഗ്ലാസ് ബോഡി ഫോണിന്‍റെ പിന്നിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുണ്ട്. യുഎസ്ബി സി ടൈപ്പാണ്. എന്നാൽ ഓഡിയോ ജാക്കറ്റും, ഐ ആര്‍ ബ്ലാസ്റ്ററും നിലനിര്‍ത്തിയിട്ടുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഫോണിന്‍റെ സ്‌ക്രീൻ വലിപ്പം. ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

റെഡ്മീ നോട്ട് 7 പ്രോയിൽ പെര്‍ഫോമൻസിന് വേണ്ടി പുതിയ പ്രോസസ്സറാണ് ഷവോമി കണ്ടെത്തിയിരിക്കുന്നത്. ക്രിയോ 460 ആര്‍ക്കിടെക്കോടെ എത്തുന്ന സ്‌നാപ്ഡ്രാഗൺ 675 ആണ് ഫോണിന്‍റെ ചിപ്പ് സെറ്റ്. മികച്ച ഗെയിം,ബാറ്ററി, ചൂടാവാത്ത പ്രവര്‍ത്തനം തുടങ്ങിയവ ഈ ഫോണിന് ലഭിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം.

6ജിബിയാണ് ഫോണിന്‍റെ റാം ശേഷി. ഇന്‍റേണല്‍ സ്റ്റോറേജ് 128 ജിബിയാണ്. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി പവര്‍. ഒപ്പം ക്വിക്ക് ചാ4ജിംഗ് സംവിധാനവും ഫോണിനുണ്ട്.

prp

Related posts

Leave a Reply

*