ഇന്ത്യ, ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍

ദുബായ്: ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയെന്ന് ദുബായ് ടൂറിസം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്നും ടൂറിസം അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.47 കോടി ഇന്ത്യന്‍ സഞ്ചാരികളാണ് ദുബായിലെത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയും യു.കെയുമാണ് ഇന്ത്യയ്ക്ക് പിന്നില്‍ ദുബായ് സന്ദര്‍ശിച്ച രാജ്യങ്ങള്‍.

1.25 കോടി സന്ദര്‍ശകരാണ് സൗദിയില്‍ നിന്ന് എത്തിയതെങ്കില്‍ 90 ലക്ഷം പേരാണ് യുകെയില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തിയത്. ദുബായ് ടൂറിസം ഇപ്പോള്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന   പ്രവര്‍ത്തനങ്ങളെല്ലാം വിനോദസഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ വിസാ നടപടികളും എളുപ്പമാക്കിയിരിക്കുകയാണ്.

prp

Related posts

Leave a Reply

*