ദുബെെ പൊലീസിന്‍റെ 8 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍

ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴയടയ്ക്കുന്നതടക്കം ദുബായ് പൊലീസിന്‍റെ എട്ട് സേവനങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ പൂര്‍ണമായും ഓണ്‍ലൈനില്‍. പൊലീസ് സ്റ്റേഷനുകളിലും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും ഈ സേവനം നിര്‍ത്തലാക്കും. വാഹനാപകട റിപ്പോര്‍ട്ട് (ആര്‍ക്കും പരുക്കില്ലെങ്കില്‍ മാത്രം), അപകട റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്, ട്രാഫിക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങള്‍ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കല്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തവണകളായുള്ള പിഴയടയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പരിശോധിക്കല്‍, ഗതാഗതം സുഗമമാണോയെന്നുള്ള പരിശോധന എന്നിവയാണ് ഓണ്‍ലൈനിലാകുന്ന മറ്റു സേവനങ്ങള്‍.

ടാല്‍കം പൗഡറിനെതിരെ മുന്നറിയിപ്പുമായി യുഎഇ

ദുബായ്: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാല്‍ക്കം പൗഡറിന്‍റെ രണ്ട് ബാച്ചുകള്‍കള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം. പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. യുഎഇയിലെ അജ്മല്‍ പെര്‍ഫ്യൂം നിര്‍മ്മിക്കുന്ന അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹെര്‍ പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി സൗദി ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ നടപടി. A 7867012 08/2021, A 7867068 09/2023 എന്നീ ബാച്ചുകളിലെ പൗഡറിലാണ് മനുഷ്യ ശരീരത്തിന് […]

ജോലിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ സ്ഥാപനങ്ങളുടെ പേരില്‍ ജോലിവാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രവാസികളില്‍നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരം നല്‍കിയത്. വ്യാജതൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. യുഎഇയിലെ മികച്ച സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി ഓഫര്‍ ലെറ്ററുകള്‍ നിര്‍മിച്ച് തൊഴിലന്വേഷകര്‍ക്ക് അയയ്ക്കുകയാണ് തട്ടിപ്പുകാര്‍. നല്ല ശമ്പളവും വാര്‍ഷിക അവധിയും ആകര്‍ഷകമായ അനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ […]

പത്താം നിലയില്‍ നിന്ന് വീണ ഒന്നര വയസുകാരിയുടെ ജീവനുവേണ്ടി പ്രാര്‍ത്ഥനയോടെ യുഎഇ

റാസല്‍ഖൈമ: കെട്ടിടത്തിന്‍റെ പത്താം നിലയില്‍ നിന്നു കാറിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസുകാരിയുടെ ജീവനുവേണ്ടി യുഎഇ മുഴുവന്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് റാസല്‍ഖൈമയില്‍ ദാരുണമായ സംഭവം നടന്നത്. 19 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അമ്മയുടെ കണ്ണ് തെറ്റിയ സമയത്ത് ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് അപകടത്തില്‍ പെട്ടത്. ജനലിന് സമീപം ഇട്ടിരുന്ന സോഫയില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുഞ്ഞ്. ഈ സമയം ആറ് വയസുള്ള സഹോദരന് അടുത്തദിവസം സ്‌കൂളില്‍ കൊണ്ടുപോകാനുള്ള ബാഗ് ശരിയാക്കുന്ന […]

ലോകത്തെ ആദ്യ കടലാസ് രഹിത നഗരമാകാനൊരുങ്ങി ദുബായ്

ദുബായ്: ലോകത്തെ ആദ്യ കടലാസ് രഹിത നഗരമെന്ന പദവി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ദുബൈ. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്താണ് കടലാസ് ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. 2021 ഡിസംബര്‍ പന്ത്രണ്ടിന് ആദ്യ പേപ്പര്‍ രഹിത നഗരമായി ദുബായിയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.  ദുബായ് പൊലീസ്, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്‍റ്, ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് , ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ടൂറിസം ആന്‍ഡ് കോമേഴ്‌സ് മാര്‍ക്കറ്റിങ് എന്നീ വകുപ്പുകളിലെ പേപ്പര്‍ ഉപയോഗം 57 ശതമാനമായി […]

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തി; എക്‌സ്റേ പരിശോധനയില്‍ പിടിയിലായി

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40 കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നി സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. […]

തിരയില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചയുടന്‍ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. പ്രവാസിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍.ദിലീപ്കുമാര്‍ (38) ആണ് മരിച്ചത്. ഭാര്യ നോക്കി നില്‍ക്കെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഭാര്യ ലക്ഷ്മിക്കും മക്കളായ ദേവിക, ആര്യന്‍ എന്നിവര്‍ക്കുമൊപ്പം ദിലീപ്കുമാര്‍  അബുദാബി അല്‍റാഹ ബീച്ചില്‍ എത്തിയത്. കുട്ടികള്‍ ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് കടലിലേക്കൊഴുകി. ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടന്‍ ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു. ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമ […]

യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടി

ദുബൈ: യുഎഇയില്‍ പൊതുമാപ്പ് നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാം. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്‍റെ തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം […]

ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി 15 സെക്കന്‍ഡുകള്‍ മതി

ദുബൈ: ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ സന്ദര്‍ശക വിസക്ക് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ […]

ദീപാവലി ആഘോഷങ്ങള്‍ക്ക് ആദ്യമായി തിരികൊളുത്താനൊരുങ്ങി ദുബായ്

ദുബായ്: ദീപങ്ങളുടെ ഉത്സവക്കാഴ്ച്ചയായ ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ് ദുബായ് നഗരം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമിടുകയാണ്. മാത്രമല്ല ദീപം തെളിയിച്ച് ഗിന്നസ് ബുക്കില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് നഗരം. ഏറ്റവും അധികം ആളുകള്‍ ഒരുമിച്ച് ദീപം തെളിക്കുന്ന റെക്കോര്‍ഡ് നേട്ടത്തിനാണ് ഈ ദീപക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്. ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നു പ്രയോഗവും നടക്കും. ദുബായ് അല്‍സീഫില്‍ നടക്കുന്ന ആഘോഷങ്ങള്‍ ദുബായ് ടൂറിസം, ദുബായ് പൊലീസ്, കോണ്‍സുലേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. […]