പൊതുഗതാഗത മേഖലയില്‍ പുതിയ പദ്ധതികളുമായി അജ്മാന്‍

അജ്മാന്‍ : പൊതുഗതാഗത മേഖലയില്‍ നിരവധി പുതിയ പദ്ധതികളുമായി അജ്മാന്‍. രാജ്യാന്തര നിലവാരമുള്ള ബസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നൂതന ബസുകള്‍ നിരത്തിലിറക്കാനും പുതിയ പദ്ധതിയിലൂടെ അജ്മാന്‍ ലക്ഷ്യമിടുന്നു. ഒന്നരക്കോടി ദിര്‍ഹമാണു ഗതാഗതമേഖലയ്ക്കായി ഈ വര്‍ഷം വകയിരുത്തിയത്. 90 ലക്ഷം ദിര്‍ഹം ചെലവിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുക. ഇതിന്‍റെ നിര്‍മ്മാണം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട് വകുപ്പ് തലവന്‍ ഉമര്‍ ബിന്‍ ഉമൈര്‍ അല്‍ മുഹൈരി അറിയിച്ചു. വാറ്റ് നിലവില്‍ വന്നതിനാല്‍ […]

ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി റയല്‍ മാഡ്രിഡ്

2017 കിരീട നേട്ടങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ റയല്‍ മാഡ്രിഡ്, ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. വര്‍ഷത്തെ മികച്ച ടീമായി റയല്‍ മാഡ്രിഡും മികച്ച കോച്ച്‌ ആയി സിദാനും മികച്ച കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ തവണയും. 2017ല്‍ റയല്‍ മാഡ്രിഡ് 5 ട്രോഫികളാണ് കരസ്ഥമാക്കിയത്. ദുബായില്‍ നടന്ന ചടങ്ങില്‍ സിദാന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച മികച്ച കോച്ചിനുള്ള അവാര്‍ഡിന് തന്റെ ടീം അംഗങ്ങള്‍ക്ക് എല്ലാം നന്ദി […]

ദുബായ് പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം

ദുബായ്: ദുബായിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇനി മുതല്‍ ആര്‍.ടി.എ പുറത്തിറക്കുന്ന നോള്‍ കാര്‍ഡ് നിര്‍ബന്ധം. ഇതിന്‍റെ ഭാഗമായി റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച്‌ ദുബായ് മുനിസിപ്പാലിറ്റി പാര്‍ക്കുകളുടെ പ്രവേശന കവാടങ്ങളില്‍ 70 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാര്‍ക്കുകളില്‍ ഇനിമുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുകയില്ല. പകരം നോല്‍ കാര്‍ഡുകളാണ് പ്രവേശനത്തിനായി ഉപയോഗിക്കേണ്ടതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.  ടിക്കറ്റ് കൗണ്ടറുകളില്‍ 25 ദിര്‍ഹം നല്‍കിയാല്‍ പുതിയ നോള്‍ കാര്‍ഡുകള്‍ ലഭിക്കും. സബീല്‍ പാര്‍ക്, അല്‍ മംസാര്‍ […]

ദുബായ് വെയര്‍ഹൗസില്‍ തീപ്പിടിത്തം; 3 പേര്‍ വെന്തുമരിച്ചു

ദുബായ്: ദുബായില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അല്‍ഖൂസിലെ മൂന്നാം നമ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണപ്പെട്ട ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിശമന സേന വെയര്‍ഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട് വെയര്‍ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. […]

അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ദുബായിലേക്ക് തിരിച്ചു.  അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. രാവിലെ നെടുമ്പാശേരിയില്‍  നിന്നാണ് ഇരുവരും പോയത്. കാവ്യാ മാധവനും, മകള്‍ മീനാക്ഷിയും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല. കോടതി അനുമതിയോടെയാണ് ദിലീപ് തന്‍റെ ദേ പുട്ട് എന്ന റസ്റ്റോറന്‍റിന്‍റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി ഇന്ന് ദുബായിലേക്ക് പോകുന്നത്. സ്ഥാപനത്തിന്‍റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി […]

ദിലീപ് ഇന്ന് ദുബായിലേക്ക്; സംശയം വിട്ടൊഴിയാതെ പോലീസ്

കൊച്ചി: നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച്‌ തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്‍റിന്‍റെ  ഉദ്ഘാടനത്തിനായാണ് ദുബായ് യാത്ര. ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയാകും പോകുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും പോകുന്നുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. നാലു ദിവസം വിദേശത്ത് തങ്ങാനും ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന്‍റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് […]

ഇന്ത്യ, ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍

ദുബായ്: ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയെന്ന് ദുബായ് ടൂറിസം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്നും ടൂറിസം അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.47 കോടി ഇന്ത്യന്‍ സഞ്ചാരികളാണ് ദുബായിലെത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയും യു.കെയുമാണ് ഇന്ത്യയ്ക്ക് പിന്നില്‍ ദുബായ് സന്ദര്‍ശിച്ച രാജ്യങ്ങള്‍. 1.25 കോടി സന്ദര്‍ശകരാണ് സൗദിയില്‍ നിന്ന് എത്തിയതെങ്കില്‍ 90 ലക്ഷം പേരാണ് യുകെയില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തിയത്. ദുബായ് ടൂറിസം […]

എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് […]