അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ദുബായിലേക്ക് തിരിച്ചു.  അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. രാവിലെ നെടുമ്പാശേരിയില്‍  നിന്നാണ് ഇരുവരും പോയത്. കാവ്യാ മാധവനും, മകള്‍ മീനാക്ഷിയും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല.

കോടതി അനുമതിയോടെയാണ് ദിലീപ് തന്‍റെ ദേ പുട്ട് എന്ന റസ്റ്റോറന്‍റിന്‍റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി ഇന്ന് ദുബായിലേക്ക് പോകുന്നത്. സ്ഥാപനത്തിന്‍റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി ദിലീപ് ഇന്നലെ  പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു.

 

 

prp

Related posts

Leave a Reply

*