എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്.

ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് പോകാതെ തന്നെ ഇത്തരത്തിലുള്ള ഇടപാടുകള്‍ കച്ചവടക്കാര്‍ക്ക് തത്സമയം നടത്താനുള്ള സൗകര്യവും എം-ക്യാഷ്, എംപേ ഉപഭോക്താക്കള്‍ക്കുണ്ടാകും.

ഡിജിറ്റല്‍ കറന്‍സിക്ക് നിരവധി പ്രയോജനങ്ങളുണ്ടെന്നും, പേയ്മെന്‍റുകളുടെ നടപടി വേഗത്തിലാക്കാനും ഡെലിവറി ടൈം മെച്ചപ്പെടുത്താനും ചെലവും സങ്കീര്‍ണതയും കുറക്കാനും ഇതിലൂടെയാവുമെന്നും,  ദുബായിലെ ജനജീവിതത്തിലും ബിസിനസ് ചെയ്യുന്നതിലും മാറ്റം കൊണ്ടുവരുമെന്നും ദുബായ് ഇകോണമിയുടെ ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ അലി ഇബ്രാഹിം പറഞ്ഞു.

prp

Related posts

Leave a Reply

*