”ആഭാസം” 29 നു തിയേറ്ററുകളില്‍

കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന പുതിയ ചിത്രമാണ് ആഭാസം. പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ  ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമൂട്, റിമാ കല്ലിങ്കല്‍  , ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ്  അവതരിപ്പിച്ചിട്ടുള്ളത്.

 

നവാഗതനായ  ജൂബിത് നമ്രാടത്ത്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.  വ്യതസ്ത കഥാപശ്ചാത്തലമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ബസ് കണ്ടക്ടറുടെ വേഷത്തിലാണ് സുരാജിന്‍റെ വരവ്.  അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ പ്രധാന ലൊക്കേഷന്‍ കേരളവും ബാംഗ്ലൂരുമാണ്

         സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്‍റെ  ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം.ചിത്രം 29 നു   തിയേറ്ററുകളില്‍  എത്തും.

prp

Related posts

Leave a Reply

*