പി.ടി.ഉഷയുടെ ജീവിതം സിനിമയാകുന്നു

             പയ്യോളി എക്സ്പ്രസ്  എന്നറിയപ്പെടുന്ന  പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ഉഷയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയാണ്.
” പി.ടി. ഉഷ ഇന്ത്യ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായിക രേവതി എസ്. വര്‍മ്മയാണ്. ഹിന്ദിയിലാണ് സിനിമ ചിത്രീകരിക്കുന്നതെങ്കിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

100 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്.   എ.ആര്‍. റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ   തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ.രാജേഷ് സര്‍ഗം ആണ്. ബാക് വാട്ടര്‍ സ്റ്റുഡിയോയ്ക്കൊപ്പം പ്രശസ്ത ഹോളിവുഡ് ബാനറും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.  മുമ്പ്, മേരി കോമിന്‍റെ  ജീവിതം സിനിമ ആയപ്പോഴും പ്രിയങ്ക ആയിരുന്നു മുഖ്യ വേഷത്തില്‍ എത്തിയത്.

 

prp

Related posts

Leave a Reply

*