പ്രിയങ്ക ഭയങ്കരിയാണ്, കുടുംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണവും അവള്‍ തന്നെയാണ്: നിക്ക് ജോനാസ്

താരങ്ങളോടുള്ള ആരാധന പോലെ തന്നെയാണ് അവരുടെ ജീവിതത്തെപ്പറ്റി അറിയാനുള്ള ആരാധകരുടെ ആകാംക്ഷയും. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെയും പ്രിയങ്കാ ചോപ്രയുടെയും ജീവിതമാണ് ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം. ഇരുവരുടെയും പ്രണയവും വിവാഹവും നേരത്തെ വ്യാപകമായി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഏറ്റവും ഒടുവില്‍ ജീവിതത്തെ പറ്റി നിക്‌ജോനാസും പ്രിയങ്കാ ചോപ്രയും പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹത്തെ പറ്റിയും തുടര്‍ന്നുള്ള ജീവിതത്തെ കുറിച്ചും പ്രിയങ്ക ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ: ”വിവാഹത്തിനു മുന്‍പു തന്നെ […]

നിക് ജൊനാസ് പ്രിയങ്കയ്ക്ക് കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രം, മടുക്കുമ്പോള്‍ ഉപേക്ഷിക്കും; വിമര്‍ശനവുമായി ആരാധകര്‍

ഇംഗ്ലീഷ് ഗായകനും നടനുമായ നിക് ജൊനാസ് പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് നിക്കിന്‍റെ ആരാധകര്‍ക്കത്ര രസിച്ചിട്ടില്ല. വിവാഹം തീരുമാനിച്ചതു മുതല്‍, ‘ഈ കല്യാണം വേണ്ട’ എന്നാണ് ആരാധകര്‍ നിക്കിനോട് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ മുതല്‍ വിവാദങ്ങളും കലശലായി. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രിയങ്കയ്‌ക്കെതിരെയുള്ള ‘നിക് സ്നേഹി’കളുടെ കലിപ്പ് ശമിക്കുന്നില്ല. താന്‍ ഓസ്‌കര്‍ വേദിയിലെത്തിയതിന്‍റെ ചിത്രങ്ങള്‍ പ്രിയങ്ക കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെയാണ് വിമര്‍ശകരുടെ പുതിയ ബഹളം. […]

വൈറലായി പ്രിയങ്കയുടെയും നിക്കിന്‍റെയും വിവാഹ വീഡിയോ

ക്രിസ്ത്യൻ- ഹിന്ദു ആചാര പ്രകാരമായിരുന്നു പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്‍റെയും വിവാഹ ചടങ്ങുകൾ. ഡിസംബർ ഒന്നിന് രാജസ്ഥാനിലെ ഉമൈബാൻ പാലസ് ഹോട്ടലിൽ ക്രിസ്ത്രീയ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നു. നിക് ജോനാസിന്‍റെ പിതാവാണു വിവാഹത്തിനു കാർമികത്വം വഹിച്ചത്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രിയങ്കയും നിക് ജോനാസും വിവാഹത്തിന് എത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ് പ്രിയങ്കയുടെയും നിക് ജോനാസിന്‍റെയും വിവാഹ ചിത്രങ്ങളും വിഡിയോയും. NickYanka Wedding VIDEO: Priyanka Chopra and #NickJonas' wedding is […]

നിക്കുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാകുകയാണെന്നും വിവാഹഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുയിട്ടാണ് പ്രിയങ്കയുടെ വിവാഹം നടക്കുക. അതിനിടെ , തന്‍റെ പ്രണയത്തെപ്പറ്റി മനസ്സുതുറക്കുകയാണ് പ്രിയങ്ക. വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരസുന്ദരിയുടെ വെളിപ്പെടുത്തല്‍. 2017 ലെ മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു. 2016ല്‍ നിക്ക് ആണ് ആദ്യമായി മെസേജ് അയക്കുന്നത്. ട്വിറ്ററില്‍ പ്രിയങ്കക്ക് വന്ന […]

പ്രിയങ്ക ചോപ്രയ്ക്ക് കാമുകന്‍ നിക്കിന്‍റെ വക 48 കോടിയുടെ വെഡ്ഡിങ് ഗിഫ്റ്റ്

വിവാഹനിശ്ചയം കഴിഞ്ഞ പ്രിയങ്ക ചോപ്രയുടെയും നിക്കിന്‍റെയും വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് വിവരം. എന്നാല്‍, വിവാഹതീയതി ഇരുവരും പുറത്തുവിട്ടിട്ടില്ല. അതേസമയം,  വിവാഹത്തിനു മുന്‍പുതന്നെ നിക്ക് തന്‍റെ പ്രിയവധുവിന് ഗംഭീര ഗിഫ്റ്റ് നല്‍കി. 48 കോടിയുടെ ആഡംബര വെഡ്ഡിങ് ഗിഫ്റ്റാണ് നല്‍കിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ വീടാണ് സമ്മാനമായി നല്‍കിയത്.6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയത്. നിക് വാങ്ങിയ വീടിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ […]

പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

മുംബൈ: ഹോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രണ്ട് മാസത്തെ ഡേറ്റിംഗിന് ശേഷം പോപ്പ് ഗായകന്‍ നിക്ക് ജോനസുമായാണ് പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. പ്രിയങ്കയും നിക്കും ഒരുപോലെയുള്ള മോതിരം വിരലുകളില്‍ അണിഞ്ഞിരിക്കുന്നതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . മുംബൈയിലേയും ന്യൂയോര്‍ക്കിലേയും പരിപാടികളില്‍ ഇരുവരും ഒരുമിച്ച്‌ പങ്കെടുത്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് . ലണ്ടനില്‍ താമസിച്ചിരുന്ന സമയത്ത് അവരുടെ 36-ാം പിറന്നാള്‍ ദിനത്തില്‍ ദതികള്‍ വിവാഹനിശ്ചയം നടത്തിയെന്ന് പീപ്പിള്‍സ് വെബ് സൈറ്റിലെ […]

സ്‌കോര്‍ ട്രെന്‍ഡ്‌സ് ഇന്ത്യയുടെ പട്ടികയില്‍ പ്രിയങ്ക ചോപ്ര ഒന്നാമത്

ന്യൂഡല്‍ഹി: സ്‌കോര്‍ ട്രെന്‍ഡ്‌സ് ഇന്ത്യയുടെ പട്ടികയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഒന്നാമത്. അമേരിക്കയിലെ ഹൃദയങ്ങളെ പിടിച്ചടക്കുന്നതില്‍ നിന്നും ഒരു ആഗോള മനുഷ്യസ്‌നേഹിയായ ഐക്കണ്‍ എന്നനിലയിലും ഓരോ വാക്കിലും ഒരു വഴികാട്ടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ ഒന്നാം നിരതാരമായി നില്‍ക്കുമ്പോഴാണ് പ്രിയങ്കയെ തേടി ഈ അംഗീകാരം എത്തുന്നത്. ഏപ്രിലില്‍ രണ്ടാം സ്ഥാനത്തായിരുന്ന ചോപ്ര 42.62 പോയിന്റാണ് നേടിയത്. ഏപ്രില്‍ 19ന് ലഭിച്ച കണക്കുകള്‍ പ്രകാരം 87.43 പോയിന്റാണ് താരത്തിന് ലഭിച്ചത്. യുഎസ് അധിഷ്ഠിത മീഡിയ ടെക് സ്റ്റാര്‍ട്ടപ്പ് […]

പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തരേസ പുരസ്കാരം

സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്ത് പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തെരേസ പുരസ്കാരം. സമൂഹത്തില്‍ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്കാരം നല്‍കുന്നത്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്രയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രിയങ്ക യൂണിസെഫിന്‍റെ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയാണ്.

പി.ടി.ഉഷയുടെ ജീവിതം സിനിമയാകുന്നു

             പയ്യോളി എക്സ്പ്രസ്  എന്നറിയപ്പെടുന്ന  പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ഉഷയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയാണ്. ” പി.ടി. ഉഷ ഇന്ത്യ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായിക രേവതി എസ്. വര്‍മ്മയാണ്.