പ്രിയങ്ക ചോപ്രയ്ക്ക് കാമുകന്‍ നിക്കിന്‍റെ വക 48 കോടിയുടെ വെഡ്ഡിങ് ഗിഫ്റ്റ്

വിവാഹനിശ്ചയം കഴിഞ്ഞ പ്രിയങ്ക ചോപ്രയുടെയും നിക്കിന്‍റെയും വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് വിവരം. എന്നാല്‍, വിവാഹതീയതി ഇരുവരും പുറത്തുവിട്ടിട്ടില്ല. അതേസമയം,  വിവാഹത്തിനു മുന്‍പുതന്നെ നിക്ക് തന്‍റെ പ്രിയവധുവിന് ഗംഭീര ഗിഫ്റ്റ് നല്‍കി. 48 കോടിയുടെ ആഡംബര വെഡ്ഡിങ് ഗിഫ്റ്റാണ് നല്‍കിയിരിക്കുന്നത്.

പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ വീടാണ് സമ്മാനമായി നല്‍കിയത്.6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയത്.

നിക് വാങ്ങിയ വീടിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 4,129സ്‌ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്റൂമുകളാണുളളത്. ടെറസില്‍ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതാണ് വീട്.

ബാല്‍ക്കണിയില്‍നിന്നും നോക്കിയാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുംവിധമാണ് വീടിന്‍റെ നിര്‍മ്മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചായിരിക്കും പ്രിയങ്ക നിക് വിവാഹമെന്നും റിപ്പോര്‍ട്ടുണ്ട്.

prp

Related posts

Leave a Reply

*