ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്നു മരണം

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന കനത്ത മഴയിലും വെള്ളക്കെട്ടിലും എട്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നായിഡു നഗര്‍ സ്വദേശികളായ യാദുലുവും  കുഞ്ഞും കനത്തമഴയില്‍ മതിലിടിഞ്ഞ് വീണു പരിക്കേറ്റ്  ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ്   മരിച്ചത്.  ചാര്‍മിനാര്‍  സ്വദേശി  വൈദ്യുതാഘാതമേറ്റു സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മഴയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് മുകളിലൂടെ വരെ വെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്. ഗതാഗതം തടസപ്പെട്ടു.  നീണ്ട അവധിക്കുശേഷം തിരിച്ചെത്തിയ കുടംബങ്ങള്‍ പലയിടത്തും കുടുങ്ങിക്കിടന്നു. നാലര മുതല്‍ എട്ടര വരെ 67.6 മില്ലിലിറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്.

പ്രദേശത്തെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

 

 

 

 

prp

Related posts

Leave a Reply

*