ദുബെെ പൊലീസിന്‍റെ 8 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍

ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴയടയ്ക്കുന്നതടക്കം ദുബായ് പൊലീസിന്‍റെ എട്ട് സേവനങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ പൂര്‍ണമായും ഓണ്‍ലൈനില്‍. പൊലീസ് സ്റ്റേഷനുകളിലും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും ഈ സേവനം നിര്‍ത്തലാക്കും.

വാഹനാപകട റിപ്പോര്‍ട്ട് (ആര്‍ക്കും പരുക്കില്ലെങ്കില്‍ മാത്രം), അപകട റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്, ട്രാഫിക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങള്‍ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കല്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തവണകളായുള്ള പിഴയടയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പരിശോധിക്കല്‍, ഗതാഗതം സുഗമമാണോയെന്നുള്ള പരിശോധന എന്നിവയാണ് ഓണ്‍ലൈനിലാകുന്ന മറ്റു സേവനങ്ങള്‍.

prp

Related posts

Leave a Reply

*