ജോലിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ സ്ഥാപനങ്ങളുടെ പേരില്‍ ജോലിവാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രവാസികളില്‍നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരം നല്‍കിയത്. വ്യാജതൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. യുഎഇയിലെ മികച്ച സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി ഓഫര്‍ ലെറ്ററുകള്‍ നിര്‍മിച്ച് തൊഴിലന്വേഷകര്‍ക്ക് അയയ്ക്കുകയാണ് തട്ടിപ്പുകാര്‍.

നല്ല ശമ്പളവും വാര്‍ഷിക അവധിയും ആകര്‍ഷകമായ അനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ വിസാ നടപടികള്‍ക്കുള്ള ചെലവുകള്‍ ഉദ്യോഗാര്‍ഥികള്‍ തന്നെ വഹിക്കണമെന്നും ഇതിനായി ഓഫര്‍ ലെറ്ററില്‍ പറയുന്ന ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം. ഇങ്ങിനെയുള്ള തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചാല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള രണ്ടു സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ള റിപ്പോര്‍ട്ട് ചെയ്തിരുന്നു. labour.dubai@mea.gov.in , cgoffice.dubai@mea.gov.in എന്നീ വിലാസങ്ങളില്‍ ജോലി സംബന്ധമായ സംശയങ്ങള്‍ക്ക് കോണ്‍സുലേറ്റിനെ സമീപിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു

prp

Related posts

Leave a Reply

*