ഇമാം പീഡനക്കേസ്; മകളെ വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ കോടതിയില്‍

കൊച്ചി: ഇമാം ഷെഫീഖ് അല്‍ ഖാസിമി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍. മകളെ വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുട്ടിയെ അന്യമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് അമ്മ കോടതിയില്‍ പറഞ്ഞു.

ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*