തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. കേസില്‍ മുന്‍ ഇമാം ഷെഫീക് ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീക്ക് പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ ചോദ്യം ചെയ്തപ്പോള്‍ […]
Tag: rape case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇമാം കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: വിതുരയിൽ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറിൽ കയറ്റിയത്. നടന്നതൊന്നും പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നുവെന്നും ഷെഫീഖ് പറഞ്ഞു. ഇന്നലെയാണ് മധുരയില്‍ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍. ഒരു മണിക്കൂറിനുള്ളില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഇയാളെ ഹാജരാക്കും. കോയമ്പത്തൂര്‍, […]
ഇമാം പീഡനക്കേസ്; മകളെ വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ കോടതിയില്‍
കൊച്ചി: ഇമാം ഷെഫീഖ് അല്‍ ഖാസിമി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍. മകളെ വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുട്ടിയെ അന്യമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് അമ്മ കോടതിയില്‍ പറഞ്ഞു. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇമാം ഒളിവില്‍ തുടരുന്നു; സഹോദരന്റെ സംരക്ഷണയിലെന്ന് പോലീസ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സഹോദരനായ നൌഷാദിന്റെ സംരക്ഷണയിലാണെന്ന് പോലീസ്. പെരുമ്പാവൂര്‍ സ്വദേശി നൌഷാദും ഒളിവിലെന്ന് പോലീസ് പറയുന്നു. ഇമാമിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത ഇമാമിന്റെ സഹോദരന്മാരെ ഇന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഇമാമിന്റെ ഇന്നോവ വാഹനം കണ്ടെത്താതിരിക്കാന്‍ പിടികൂടിയ സഹോദരങ്ങള്‍ ശ്രമിച്ചുവെന്നും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കടത്താന്‍ ഉപയോഗിച്ച ഇന്നോവ പെരുമ്പാവൂരിലെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ വാഹനം കണ്ടെത്തിയത് വൈറ്റില ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്ത് […]
ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
ഇമാം ഷെഫീഖ് അല്‍ ഖാസിമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതിന് പിന്നാലെയാണ് ഇമാമിന് മേല്‍ ബലാത്സംഗ കുറ്റം ചുമത്തിയത്. അതേസമയം ഇമാം ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കള്ളക്കേസില്‍ കുടുക്കാനാണ് ആരോപണം എന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. താന്‍ നിരപരാധിയാണ്, കള്ളക്കേസാണിതെന്നും എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാല്‍ സിപിഐഎമ്മുകാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും ഖാസിമി പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരാട്ടുപേട്ട സ്വദേശിയായ ഷെഫീഖ് […]
ഇമാം പീഡിപ്പിച്ചു; പോക്സോ കേസില്‍ ഷഫീക്ക് ഖാസിമിനെതിരെ പെണ്‍കുട്ടിയുടെ മൊഴി
തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇമാം ഷഫീക്ക് ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്കി. ഇമാം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപൂര്‍വമാണെന്നും പെണ്‍കുട്ടി മൊഴി നല്കി. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്. അതേസമയം ഇമാം ഷഫീക്ക് ഖാസിമിനുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. […]
നിര്‍ഭയയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് 6 വര്‍ഷം; മകളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്ന് അമ്മ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ആറ് വര്‍ഷമാകുന്നു. മകളുടെ മരണശേഷം ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് പറയുന്നു അമ്മ ആശാ ദേവി. ‘എന്റെ മകള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്റെ തകര്‍ച്ചയാണിത്. പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോട് പറയാനുള്ളത് അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ്’ ആശാദേവി പറഞ്ഞു. നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം […]
പി കെ ശശിയെ വെള്ള പൂശി റിപ്പോര്‍ട്ട്; പരാതിക്കാരിയുടെ വാദങ്ങള്‍ തള്ളി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെ വെള്ള പൂശി സി പി എം റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന് തള്ളി. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന് വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വളണ്ടിയര്‍മാരെ സജ്ജമാക്കാനാണ്. ഓഫീസിലേക്ക് വിളിപ്പിച്ചത് വളണ്ടിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന് വ്യക്തമാക്കുന്നു. പി.കെ.ശശി മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയോട് […]
പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ 5 പേര് അറസ്റ്റില്‍
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.വി.സന്ദീപ്, ഷംസുദ്ദീന്, അയൂബ്, ഷബീര്‍ എന്നിവരാണ് പിടിയിലായത്. സ്വകാര്യ ലോഡ്ജ് ജീവനക്കാരന്റെ പേരിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ 8 പേര് കസ്റ്റഡിയിലാണ്. പോക്സോ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ,കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ […]
പി കെ ശശിക്ക് സസ്പെന്ഷന്
തിരുവനന്തപുരം: വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്ഷന്. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്. ആരോപണം ഉയര്‍ന്ന ശേഷം പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു പി.കെ ശശി.ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. പി.കെ ശശി പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. ശശിയ്ക്കെതിരെ […]