ടാല്‍കം പൗഡറിനെതിരെ മുന്നറിയിപ്പുമായി യുഎഇ

ദുബായ്: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാല്‍ക്കം പൗഡറിന്‍റെ രണ്ട് ബാച്ചുകള്‍കള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം. പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

യുഎഇയിലെ അജ്മല്‍ പെര്‍ഫ്യൂം നിര്‍മ്മിക്കുന്ന അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹെര്‍ പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി സൗദി ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ നടപടി.

A 7867012 08/2021, A 7867068 09/2023 എന്നീ ബാച്ചുകളിലെ പൗഡറിലാണ് മനുഷ്യ ശരീരത്തിന് ഹാനികരമായ ബാക്ടീരിയ വലിയ അളവില്‍ അടങ്ങിയിരിക്കുന്നത്. വിപണിയില്‍ നിന്ന് ഈ ഉത്പന്നം പിന്‍വലിക്കാനും അവരുടെ പ്രചാരണം തടയാനും മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ഉത്പന്നം മന്ത്രാലയത്തിന്‍റെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു.

prp

Related posts

Leave a Reply

*