വിവാഹശേഷം സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേര്‌ ചേര്‍ക്കേണ്ടതില്ല; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ദില്ലി: വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകാനാഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഏറെ സന്തോഷപ്രദമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്ന സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റണമെന്ന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ഇനിയുണ്ടാകില്ല. വിവാഹം കഴിഞ്ഞ സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര്‌ കൂടി ചേര്‍ക്കണമെന്നായിരുന്നു നേരത്തെ നിയമം .  ഇനി സ്‌ത്രീകള്‍ വിവാഹശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്നതിന്‌ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റേണ്ടി വരില്ലെന്നാണ്‌ പ്രധാനമന്ത്രി വ്യക്തമാക്കിയത്‌. ഇന്ത്യന്‍ മര്‍ച്ചന്‍റ് ചേംബേഴ്‌സ്‌ വനിതാ വിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ […]

പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി

കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി. മാര്‍ച്ച് 10 മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതാണ് നിര്‍ത്തലാക്കിയത്. മറ്റ് പ്രവാസികളിലേക്കും കൂടി നടപടി ഉടന്‍ വ്യാപിപ്പിക്കും .

ജോലിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ സ്ഥാപനങ്ങളുടെ പേരില്‍ ജോലിവാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രവാസികളില്‍നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരം നല്‍കിയത്. വ്യാജതൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. യുഎഇയിലെ മികച്ച സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി ഓഫര്‍ ലെറ്ററുകള്‍ നിര്‍മിച്ച് തൊഴിലന്വേഷകര്‍ക്ക് അയയ്ക്കുകയാണ് തട്ടിപ്പുകാര്‍. നല്ല ശമ്പളവും വാര്‍ഷിക അവധിയും ആകര്‍ഷകമായ അനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ […]

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കും

വാരണാസി: ഇന്ത്യയുടെ പാസ്‌പോര്‍ട്ടില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത പാസ്‌പോര്‍ട്ട് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരും. ഒരു പടികൂടി മുന്നോട്ടു പോയി ചിപ്പ് അടിസ്ഥാനമാക്കിയുള്ള […]

പാസ്പോര്‍ട്ട് വിവാദത്തില്‍ വഴിത്തിരിവ്; ദമ്പതികള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റെന്ന് പോലീസ്‍

ലക്നൗ: മിശ്രവിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ പുതിയ വഴിത്തിരിവ്. പാസ്പോർട്ട് അപേക്ഷയിൽ ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ലക്നൗ പോലീസ് വകുപ്പിലെ ഇന്‍റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ജൂൺ 20 നാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ തങ്ങൾക്കുണ്ടായ ദുരനുഭവം ദമ്പതികളായ അനസ് സിദ്ദിഖിയും തൻവിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് ദമ്പതികൾക്ക് പാസ്പോർട്ട് […]

ഇനിമുതല്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ്

പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വേഗത്തില്‍ പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കി. അതേസമയം, ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മന്ത്രിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് […]

പാസ്പോര്‍ട്ടിന് തല്‍കാലം രൂപമാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ടിന്‍റെ രൂപമാറ്റത്തില്‍ നിന്നും കേന്ദ്രം പിന്മാറി. വിദേശകാര്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് നല്‍കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. പാസ്പോര്‍ട്ടിന്‍റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് […]