ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കും

വാരണാസി: ഇന്ത്യയുടെ പാസ്‌പോര്‍ട്ടില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത പാസ്‌പോര്‍ട്ട് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരും. ഒരു പടികൂടി മുന്നോട്ടു പോയി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ പാസ്‌പോര്‍ട്ട് നല്‍കുന്ന കാര്യവും പരിഗണിക്കും. ഈ പദ്ധതി നിലവില്‍ വന്നാല്‍ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ളവര്‍ തുടങ്ങിയവര്‍ക്ക് വിസ അനുവദിക്കുന്ന നടപടി കൂടുതല്‍ ലഘൂകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് എവിടെ ജീവിച്ചാലും ഇന്ത്യക്കാര്‍ സുരക്ഷിതവും സന്തോഷത്തോടെയും ഇരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. രാജ്യത്തിന്‍റെ പ്രവര്‍ത്തനക്ഷമതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികള്‍. കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിസന്ധി അനുഭവിച്ച രണ്ടു ലക്ഷത്തില്‍ അധികം ഇന്ത്യക്കാരെ സഹായിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മോദി വ്യക്തമാക്കി.

prp

Related posts

Leave a Reply

*