ഏപ്രില്‍ 16 മുതല്‍ ദു വിമാനത്താവളത്തിന്‍റെ റണ്‍വേ അടച്ചിടാന്‍ തീരുമാനം; നിരവധി സര്‍വീസുകള്‍ മാറ്റും

ദുബായ്: ദുബായ് വിമാനത്താവളത്തിന്‍റെ റണ്‍വേ അടച്ചിടുന്നു. നവീകരണത്തിന്‍റെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുമ്പോള്‍ നിരവധി വിമാന സര്‍വീസുകളില്‍ മാറ്റം വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ റണ്‍വേ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. നവീകരണത്തിനായി രണ്ട് റണ്‍വേകളില്‍ ഒരെണ്ണമാണ് അടയ്ക്കുന്നത്. ഈ സമയം നിരവധി വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ (DWC) വിമാനത്താവളത്തിലേക്ക് മാറ്റും. ഇവിടെ നിന്ന് ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചു ഓരോ അര മണിക്കൂറിലും സൗജന്യ എക്‌സ് പ്രസ് ബസ് സര്‍വീസുകളുണ്ടാവും.

ഇതിന് പുറമെ മറ്റ് പ്രധാന സ്ഥലങ്ങളില്‍ നിന്ന് ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ടാക്‌സി സൗകര്യവുമുണ്ടാകും. കരീം ആപ് വഴി ടാക്‌സി ബുക്ക് ചെയ്യുന്നവര്‍ക്ക് 25 ശതമാനം നിരക്കിളവ് നല്‍കാനും ധാരണയായിട്ടുണ്ട്.

എന്നാല്‍ ഏത് വിമാനത്താവളത്തിലാണ് വിമാനം എത്തുന്നതെന്ന് യാത്രക്കാര്‍ മുന്‍കൂട്ടി മനസിലാക്കുകയാണ് പ്രധാനം.ഒരു റണ്‍വേ അടയ്ക്കുമെങ്കിലും അവശേഷിക്കുന്ന റണ്‍വേയുടെ 96 ശതമാനവും ഉപയോഗിക്കും. ഇത് കാരണം വിമാനങ്ങളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്‍റെ കുറവേ ഈ സമയത്തുമുണ്ടാകൂ. ചില കമ്പനികള്‍ വലിയ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ സീറ്റുകളുടെ എണ്ണത്തില്‍ 26 ശതമാനത്തിന്‍റെ കുറവേ ഉണ്ടാകൂ.

ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിന്‍റെ അധികശേഷി കൂടി പ്രയോജനപ്പെടുത്തേണ്ടി വന്നാല്‍ ആകെ സര്‍വീസുകളുടെ 10 ശതമാനം മാത്രം കുറവേയുണ്ടാകൂ. സീറ്റുകളുടെ എണ്ണം 11 ശതമാനവും കുറയും.  എന്നാല്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്തവളത്തിലെ തിരക്ക്  ഏഴിരട്ടി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. വിമാന സര്‍വീസുകളിലെ മാറ്റം യാത്രക്കാരെ അധികൃതര്‍ ഉടന്‍ അറിയിക്കുന്നതാണ്.

prp

Leave a Reply

*