മലപ്പുറം മൗലാനാ ആശുപത്രിയില്‍ തീപ്പിടിത്തം

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപ്പിടിത്തം. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള‍ ജനറേറ്റര്‍ റൂമില്‍ നിന്നാണു തീ പടര്‍ന്നത്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം.

നൂറോളം രോ​ഗികള്‍ ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി.

മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോ​ഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.

prp

Leave a Reply

*