ബൈ​ക്ക് ടെമ്പോ വാ​നുമായി കൂട്ടിയിടിച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

തിരുവനന്തപുരം : പോ​ത്ത​ന്‍​കോ​ട് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ടെമ്പോ വാ​നുമായി കൂട്ടിയിടിച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. നെ​ടു​വേ​ലി ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു ​വി​ദ്യാ​ര്‍​ഥി തോ​ന്ന​യ്ക്ക​ല്‍ കു​ട​വൂ​ര്‍ സ്വ​ദേ​ശി ജി​തി​ന്‍ (17) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ എട്ടോടെ ന​ന്നാ​ട്ടു​കാ​വ് അ​മാ​റു​കു​ഴി വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​വ​രും കൂ​ടി ബൈ​ക്കി​ല്‍ പോ​ത്ത​ന്‍​കോ​ട് ഭാ​ഗ​ത്ത് നി​ന്നും നെ​ടു​വേ​ലി സ്കൂ​ളി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​വ് അ​മാ​റു​കു​ഴി വ​ള​വി​ല്‍ വ​ച്ച്‌ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ വെ​മ്പായം ഭാഗത്ത് നി​ന്നും കി​ന്‍​ഫ്ര​യി​ലേ​യ്ക്ക് ജീ​വ​ന​ക്കാ​രെ​യും കൊ​ണ്ടുപോ​യ ടെ​മ്പോ വാനി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജിതിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

 

prp

Related posts

Leave a Reply

*