ഇടതുമുന്നണി യോഗം നാളെ; തോമസ്‌ ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തം

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ സിപിഎം കയ്യൊഴിഞ്ഞതോടെ തോമസ്  ചാണ്ടിയുടെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം  തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കായല്‍ കയ്യേറ്റവിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നീളില്ലെന്ന് ഏതാണ്ട് വ്യകതമായി.

കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശവും മന്ത്രിയ്ക്ക് എതിരാണെന്നാണ് സൂചന.  ഇതിനിടെ സ്വയം സ്ഥാനമൊഴിയാനുള്ള ശക്തമായ സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടി.

നിയമലംഘനം നടത്തിയ മന്ത്രി പദവിയില്‍ തുടരുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മോശമാണെന്നാണുള്ള വികാരമാണ് സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഐ ആവര്‍ത്തിച്ചു.

prp

Related posts

Leave a Reply

*