ജിഎസ്ടി വീണ്ടും ആശ്വാസമാകുന്നു; ഹോട്ടല്‍ ഭക്ഷണത്തിനു നികുതി 5 ശതമാനമായി കുറച്ചു

ന്യൂഡല്‍ഹി :ഹോട്ടലുകളിലെ ഭക്ഷണത്തിനു ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു ജിഎസ്ടി കൗണ്‍സില്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രമേ ഇനി 28 ശതമാനം നികുതി ഉണ്ടാവുകയുള്ളൂ. പഴയ നിരക്കുപ്രകാരം എസി റസ്റ്റോറന്‍റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്‍റെ  വിവരങ്ങള്‍ അറിയിച്ചത്. ഇളവുകള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്മെന്‍റ് കമ്മിറ്റി’യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.

സാധാരണക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, ഡിയോഡ്രന്‍ഡ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍ തുടങ്ങിയവരുടെ നികുതിയാണു കുറച്ചത്. ആഡംബര വസ്തുക്കളുടെ പട്ടികയിലുള്‍പ്പെടുത്തി വാഷിങ് മെഷീനുകള്‍, എയര്‍ കണ്ടീഷണര്‍, പെയിന്‍റ്, സിമന്‍റ് തുടങ്ങിയവ 28 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.

അതേസമയം, ഇത്രയധികം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ 20,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്.

prp

Related posts

Leave a Reply

*