വിവാദത്തില്‍ കുരുങ്ങി ജോയ്സ് ജോര്‍ജ് എംപി; കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി

ഇടുക്കി: കൊട്ടക്കാമ്പൂരില്‍ ജോയിസ് ജോര്‍ജ്  എംപിയും ബന്ധുക്കളും ചേര്‍ന്ന് കൈവശപ്പെടുത്തിയ 20 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു.  ദേവികുളം സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഭൂമിക്ക് വ്യാജരേഖയിലൂടെ സമ്പാദിച്ച പട്ടയവും ജില്ലാ അധികൃതര്‍ റദ്ദാക്കി.

നാലേക്കര്‍ വീതമുള്ള അഞ്ച് പട്ടയങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവ സര്‍ക്കാര്‍ തരിശുഭൂമിയെന്ന വിഭാഗത്തില്‍പ്പെടുന്നതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഭൂമിയില്‍ കൈവശാവകാശമില്ലാതിരുന്നവരില്‍നിന്നാണ് ഈ സ്ഥലം ജോയ്സ് ജോര്‍ജും ബന്ധുക്കളും സ്വന്തമാക്കിയതെന്നും കണ്ടെത്തി.

എല്‍ഡിഎഫില്‍ ഭൂമി കയ്യേറ്റ വിവാദത്തില്‍ കുടുങ്ങുന്ന മൂന്നാമത്തെയാളാണ് ജോയ്സ് ജോര്‍ജ്. മുമ്പ് പി.വി.അന്‍വര്‍ എംഎല്‍എയും മന്ത്രി തോമസ് ചാണ്ടിയും സമാനമായ വിവാദത്തില്‍പ്പെട്ടിരുന്നു.

prp

Leave a Reply

*