രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ‘ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നതില്‍ 55 ലക്ഷത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി […]

ജിഎസ്ടി നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരളം

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൌണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജി.എസ്.ടി കൗണ്‍സില്‍ ശിപാര്‍ശ പ്രകാരം കേന്ദ്ര ചരക്കു സേവന നികുതി നിയമത്തില്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് ഈ മാറ്റം. ആകെ വിറ്റുവരവിന്‍റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്പൌണ്ടിംഗ് അനുവദിക്കുന്നതാണ്. സംസ്ഥാനം വരുത്തിയ പ്രധാന മാറ്റങ്ങള്‍ ഇവയാണ്. റിവേഴ്‌സ് ചാര്‍ജ് പ്രകാരം നികുതി […]

രാജ്യത്ത് മരുന്ന് വിലകള്‍ കൂടും

കൊച്ചി: ചരക്ക് സേവന നികുതിയുടെ രണ്ട് സ്ലാബുകള്‍ ഒന്നാക്കാനുള്ള തീരുമാനത്തോടെ രാജ്യത്തെ മരുന്നുവില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് സ്ലാബുകള്‍ ഒന്നാകുന്ന തീരുമാനത്തോടെ മരുന്നുവിലയില്‍ മൂന്ന് ശതമാനമാകും വര്‍ധനവ് നടപ്പില്‍ വരിക. കഴിഞ്ഞ ജൂലൈയില്‍ ജി.എസ്.ടി. നടപ്പാക്കുമ്ബോള്‍ 70 ശതമാനത്തോളം മരുന്നുകള്‍ക്ക് വില ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. 12, 18 ശതമാനം നികുതി സ്ലാബുകളാണ് യോജിപ്പിക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്.  ഇത് 15 ശതമാനമാക്കി മാറ്റാമെന്ന് ജി.എസ്.ടി. കൗണ്‍സിലില്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കായി ജന്‍ധന്‍ ഔഷധി […]

നികുതി കുറച്ചിട്ടും വില കുറയാതെ സാനിറ്ററി നാപ്കിനുകള്‍

കൊച്ചി: നികുതി കുറച്ചിട്ടും വില കുറയാതെ സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍. ജിഎസ്ടി കൗണ്‍സില്‍ സാനിറ്ററി നാപ്കിന്‍ നികുതി 12 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. എന്നാല്‍ ഈ നിയമം ഇതുവരെ നടപ്പിലായില്ല. ഇന്നലെ പുതിയ നികുതി ഘടന നടപ്പില്‍ വന്നിട്ടും ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് കസ്റ്റമേഴ്സിന്‍റെ പരാതി. ഇന്നലെ മുതല്‍ വില്‍പ്പന വിലയില്‍ വരുന്ന കുറവ് മൂലമുണ്ടാവുന്ന നഷ്ടം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി നികത്തി ലഭിക്കുമെന്നിരിക്കെയാണ് […]

സാനിറ്റിറി നാപ്കിന്‍ ജി.എസ്.ടി നികുതിയില്‍ നിന്ന് ഒഴിവാക്കുമോ..? തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി : സാനിറ്റിറി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനം ഇന്നറിയാം. ഡല്‍ഹിയില്‍ പുരാഗമിക്കുന്ന ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളും നികുതി കുറയ്ക്കുന്ന കാര്യത്തിലും തിരുമാനമെടുക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ്  ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്നത്. കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി […]

ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതി ഇളവിന് സാധ്യത

ന്യൂഡല്‍ഹി : സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതിയിളവിന് സാധ്യത. ഈ മാസം 21ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക. സാനിറ്ററി നാപ്കിന്‍, കൈത്തറി, കരകൗശല വസ്തുക്കള്‍ക്കാണ് നികുതിയിളവ് ലഭിക്കുക. പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സാനിറ്ററി നാപ്കിനിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാനും കൈത്തറി, കരകൗശല വസ്തുക്കള്‍ക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് കുറയ്ക്കാനുമാണ് സാധ്യത.

ഇനി ആധാര്‍ പുതുക്കുന്നതിനും ജിഎസ്ടി

ന്യൂഡല്‍ഹി:  ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജി.എസ്.ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെതാണ് തീരുമാനം. ഇതനുസരിച്ച്‌ പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തും. നിലവില്‍ ആധാറില്‍  ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കുന്നത്. അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ച മുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക. അതേസമയം, ആധാര്‍ എന്‍ റോള്‍മെന്‍റിന് ഈതുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. അടുത്തയാഴ്ച  മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ […]

മക്​ഡോണാള്‍ഡില്‍ പൊള്ളുന്ന വില; ജിഎസ്​ടി പ്രഖ്യാപനം പാഴ്വാക്കാവുമോ?

ന്യൂഡല്‍ഹി: ജി.എസ്​.ടി നിരക്കുകളില്‍ കുറവുണ്ടായിട്ടും റെസ്​റ്റോറന്‍റുകളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയുന്നില്ല. അന്താരാഷ്​ട്ര ഭക്ഷ്യ ശൃംഖലയായ മക്​ഡോണാള്‍ഡ്​ നിരക്ക്​ കുറക്കാന്‍ തയാറായിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഭക്ഷണത്തി​​ന്‍റെ ബില്ലുകള്‍. ജി.എസ്​.ടി കുറക്കുന്നതിന്​ മുമ്പും  അതിന്​ ശേഷവും മക്​ഡോണാള്‍ഡിലെ ഉല്‍പന്നത്തി​​ന്‍റെ വില ഒന്നാണെന്ന്​​ ഇൗ ബില്ലുകള്‍ തെളിയിക്കുന്നു. ജി.എസ്​.ടി കുറക്കുന്നതിന്​ മുമ്പ്​ 120 രൂപയാണ്​ മക്​ഡോണാള്‍ഡിലെ ​മക്​ കഫേക്ക്​ ഇൗടാക്കിയിരുന്നത്​. ഇതി​​ന്‍റെ കൂടെ നികുതി ചേര്‍ത്ത്​ ആകെ 142 രൂപ ഇൗടാക്കിയിരുന്നു. എന്നാല്‍ ജി.എസ്​.ടി കുറച്ചതിന്​ ശേഷവും ഉല്‍പന്നത്തി​​ന്‍റെ […]

പുറത്തുനിന്ന്‍ ധൈര്യമായി ഭക്ഷണം കഴിക്കാം; കുറച്ച ജിഎസ്ടി ഇന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന് ഇന്ന്‍ മുതല്‍ വില കുറയും. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു 200 ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ജിഎസ്ടി കുറച്ചത് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണിത്. 11നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു ചില ഉല്‍പ്പനങ്ങള്‍ക്കും നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. എല്ലാ റെസ്റ്റോറന്‍റുകളും നവംബര്‍ 15 മുതല്‍ അഞ്ചു ശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഭക്ഷണവിലയില്‍ കാര്യമായ കുറവുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തേ നികുതിയടക്കം […]

ജിഎസ്ടി വീണ്ടും ആശ്വാസമാകുന്നു; ഹോട്ടല്‍ ഭക്ഷണത്തിനു നികുതി 5 ശതമാനമായി കുറച്ചു

ന്യൂഡല്‍ഹി :ഹോട്ടലുകളിലെ ഭക്ഷണത്തിനു ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു ജിഎസ്ടി കൗണ്‍സില്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രമേ ഇനി 28 ശതമാനം നികുതി ഉണ്ടാവുകയുള്ളൂ. പഴയ നിരക്കുപ്രകാരം എസി റസ്റ്റോറന്‍റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്‍റെ  വിവരങ്ങള്‍ അറിയിച്ചത്. ഇളവുകള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്മെന്‍റ് കമ്മിറ്റി’യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. സാധാരണക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, ഡിയോഡ്രന്‍ഡ്, ഷൂ പോളിഷ്, സോപ്പുപൊടി, […]